city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിലവിവരം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാതല സമിതി

കാസര്‍കോട്: ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും  ഭക്ഷണ സാധനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ സപ്ലൈ ഓഫീസര്‍  കണ്‍വീനറുമായി ജില്ലാതല സമിതി രൂപീകരിച്ചു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍, ജില്ലാ പോലീസ് മേധാവി, ഡി എം ഒ (ആരോഗ്യം), സെയില്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്.

സമിതി ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും  പരിശോധന നടത്തും.  വ്യക്തമായി കാണത്തക്കവിധത്തില്‍  പ്രദര്‍ശിപ്പിക്കണം. മധുമില്ലാത്ത ചായ, കാപ്പി എന്നിവയുടെ കുറഞ്ഞവില പ്രത്യേകം രേഖപ്പെടുത്തണം. ഗാര്‍ഹിക പാചകവാതകം ഈ സ്ഥാപനങ്ങളില്‍ പാചകത്തിന് ഉപയോഗിക്കാന്‍ പാടില്ല. ശുചിത്വം പാലിക്കണം. പഴകിയതും കേടായതുമായ ഭക്ഷണ  സാധനങ്ങള്‍ സൂക്ഷിക്കുവാനോ പാടില്ല. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങളും പൊതു പ്രവര്‍ത്തകരും ജില്ലാ  താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അറിയിക്കണം.  താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട് 04994 230108, ഹോസ്ദുര്‍ഗ്ഗ് 04672-204044, ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട് 04994-255138.

വിലവിവരം  പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാതല സമിതിKeywords: Dist. level authority to monitor shops price board,  Kasaragod, Hotel, Shop, Dist. level authority to monitor shops price board, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia