ജില്ലാ ലീഗ് ഫുട്‌ബോള്‍; മനീഷയ്ക്ക് വിജയം
Apr 2, 2012, 07:30 IST
തൃക്കരിപ്പൂര്‍: നടക്കാവ് വലിയ കൊവ്വലില്‍ നടന്നുവരുന്ന ജില്ലാ ലീഗ് എ ഡിവിഷന്‍ ഗ്രൂപ്പില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മനീഷ തടിയന്‍കൊവ്വല്‍ വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വാസ്‌ക് വടക്കുമ്പാടിനെയാണ് പരാജയപ്പെടുത്തിയത്. ബി ഡിവിഷന്‍ ഗ്രൂപ്പില്‍ സുഭാഷ് എടാട്ടുമ്മലും ഷൂട്ടേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി പടന്നയും തമ്മില്‍ നടന്ന മത്സരം ഓരോ ഗോളുകള്‍ വീതം നേടി സമനിലയിലായി.
Keywords: Football, Trikaripur, Kasaragod