city-gold-ad-for-blogger

ജില്ലയില്‍ ലേബര്‍ ബാങ്ക് രൂ­പ­വല്‍­ക­രിക്കണം

ജില്ലയില്‍ ലേബര്‍ ബാങ്ക് രൂ­പ­വല്‍­ക­രിക്കണം
കാസര്‍കോട്: തൊഴിലാളിക്ഷാമത്തിന് പരിഹാരം കാണാന്‍ ജില്ലാതലത്തില്‍ ലേബര്‍ ബാങ്ക്  രൂ­പ­വല്‍­ക­രി ക്കണമെന്ന് കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

നെല്‍കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ നേരിടുന്ന തൊഴിലാളിക്ഷാമം പരിഹരിക്കാത്തക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്നും തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയില്‍ കേന്ദ്രീകരിക്കണമെന്നും പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇ. വി കൃഷ്ണ പൊതുവാള്‍ അധ്യക്ഷത വഹിച്ചു.

 ജില്ലാ സഹകരണ ബാങ്ക് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം പ്രവീണ്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി. സഹദ് എന്നിവര്‍ സംസാരിച്ചു. കെ. സുകുമാരന്‍ സ്വാഗതവും അലാമിപ്പള്ളി ശാഖാ ഓര്‍ഗനൈസിംഗ് മാനേജര്‍ കെ. മോഹനന്‍ നന്ദിയും പറഞ്ഞു.

ഫാര്‍മേഴ്‌സ് ക്ലബ്ബ് ഭാരവാഹികളായി പി ഗോപാലന്‍ (പ്രസിഡന്റ്), കുഞ്ഞികൃഷ്ണന്‍ നായര്‍ (വൈസ് പ്രസിഡന്റ്), എന്‍ ടി ദാമോദരന്‍ (സെക്രട്ടറി), എം പത്മാവതി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

Keywords:   Kasaragod, Bank, Farmers-Meet, Farmer.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia