city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വായിക്കുന്നതെല്ലാം സത്യമാണെന്ന് കരുതരുതെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്:(www.kasargodvartha.com 19/06/2019) വായിക്കുന്നതെല്ലാം സത്യമാണെന്ന് കരുതരുതെന്ന് ജില്ല കളക്ടര്‍ ഡോ. ഡി സജിത്ബാബു. വായിക്കുന്നതിനിടയില്‍ എവിടെയോ ആണ് സത്യം. ആ സത്യം കണ്ടെത്താന്‍ നാം നമ്മുടെ വിവേചന ശേഷിയും പ്രതിഭയും ഉപയോഗിക്കണം. അദ്ദേഹം അഭിപ്രായപ്പെട്ടു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായിക്കുന്നതെല്ലാം സത്യമാണെന്ന് കരുതരുതെന്ന് ജില്ലാ കളക്ടര്‍

എന്ത് വായിക്കണമെന്ന വ്യക്തമായ ബോധം നമുക്ക് വേണം. വാദവും പ്രതിവാദവും വായിക്കണം. എന്നാലെ എല്ലാ കാര്യത്തെയും കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്ക് ലഭിക്കൂ. ഇല്ലെങ്കില്‍ തീവ്രവാദത്തിലേക്കോ മറ്റ് തെറ്റുകളിലേക്കോ നമ്മള്‍ അറിയാതെ ചെന്നെത്തും. അത് ഒഴിവാക്കാനുള്ള ദൃഢനിശ്ചയമാണ് വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടന വേളയില്‍ നാം എടുക്കേണ്ടത്. സാഹിത്യം പോലെ വൈജ്ഞാനിക വിഷയങ്ങളും വായിക്കണം. ശാസത്രബോധം വളര്‍ത്തണം. അദ്ദേഹം പറഞ്ഞു.

കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭഷണം നടത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനി നബീസത്ത് ടി പി മിസിരിയ പുസ്തകാസ്വാദനം നടത്തി. പ്രമുഖ കവികളായ സി എം വിനയചന്ദ്രന്‍, വി ശ്രീനിവാസന്‍ എന്നിവര്‍ കവിതാവതരണം നടത്തി. ഉദയന്‍ കുണ്ടംകുഴി നാടന്‍പാട്ട് അവതരിപ്പിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. പി പ്രഭാകരന്‍, എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി പി വേണുഗോപാല്‍, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജി എച്ച് എച്ച് എസ് പ്രിന്‍സിപ്പല്‍ ഗീത ജി തോപ്പില്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി കെ സുരേഷ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി കെ വി രാഘവന്‍, കണ്‍വീനര്‍ സി സുകുമാരന്‍, പൊതുവിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍, ജി എച്ച് എസ് എസ് പിടിഎ പ്രസിഡന്റ് എം എ ജലീല്‍, പി വി കെ പനയാല്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, District Collector, Reading-Day, inauguration, Dist collector on reading 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia