city-gold-ad-for-blogger

ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ലെന്ന്, യുവതി കോടതിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2014) ജോലിക്ക് പോകാതെ പെന്‍ഷന്‍ തുകയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍. നീലേശ്വരം കിഴക്കന്‍കൊഴുവലിലെ ശ്രീലേഖയാണ് ഭര്‍ത്താവ് കണ്ണൂര്‍ കല്യാശേരിയിലെ കെ.വി അനൂപിനെതിരെ (32) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഭര്‍തൃ പിതാവ് രാധാകൃഷ്ണന്‍ (67), മാതാവ് പങ്കജവല്ലി (65) എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് പരാതി. 2009 ആഗസ്റ്റ് 16നാണ് അനൂപും ശ്രീലേഖയും വിവാഹിതരായത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന തന്നെ ഇപ്പോള്‍ ജോലിക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ജോലിക്കൊന്നും പോകാതെ പെന്‍ഷന്‍ തുക കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. വിവാഹ സമയത്ത് നല്‍കിയ 22 പവന്‍ സ്വര്‍ണവും ഭര്‍ത്താവ് വിറ്റുതുലച്ചു. കുട്ടിയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണവും ഭര്‍ത്താവ് വിറ്റുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

25 പവന്‍ തിരിച്ചു തരണമെന്നും ഇതോടൊപ്പം 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇതേതുടര്‍ന്ന് അനൂപിനും മാതാപിതാക്കള്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ലെന്ന്, യുവതി കോടതിയില്‍

Keywords : Kasaragod, Kerala, Woman, Court, Husband, Family, KV Anoop, Sreelekha, Dispute with husband: wife approaches court

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia