സി പി എം ഉരുക്കുകോട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതിനെചൊല്ലി പാര്‍ട്ടിയില്‍ പോര് കൊഴുത്തു
Nov 10, 2015, 10:45 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10/11/2015) സി പി എമ്മിന്റെ ഉരുക്കുകോട്ടയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതിനെചൊല്ലി പാര്‍ട്ടിയില്‍ പോര് മുറുകുന്നു. സി പി എമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ തിമിരിയിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. സി പി എം സ്ഥാനാര്‍ത്ഥി ഇവിടെ പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രമായിട്ടും ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് സി പി എം വോട്ടുകള്‍ മറിഞ്ഞതുമൂലമാണെന്നാണ് വിമര്‍ശനം.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകള്‍ മറിച്ചുനല്‍കാന്‍ ചില എല്‍ ഡി എഫ് നേതാക്കള്‍ തന്നെ കരുനീക്കം നടത്തിയതായി സി പി എമ്മിനകത്ത് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍തന്നെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരുന്നത്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുക്കാതെ സി പി എം നേതൃത്വം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി ഗ്രാമത്തില്‍ നേരിട്ട ഈ തിരിച്ചടി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്.
Keywords: Cheruvathur, CMP, Election-2015, Kasaragod, Dispute over victory of UDF candidate in CPM center