വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ പുറത്തുനിന്നും ഓട്ടോറിക്ഷകളെ കടത്തിവിടാനുള്ള ശ്രമം തടഞ്ഞു; നീലേശ്വരത്ത് സംഘര്‍ഷാവസ്ഥ
Jan 16, 2017, 12:00 IST
നീലേശ്വരം: (www.kasargodvartha.com 16/01/2017) റൊട്ടേഷന്‍ സംവിധാനത്തിന്റെ മറവില്‍ നീലേശ്വരത്തെ വി എസ് ഓട്ടോസ്റ്റാന്‍ഡില്‍ പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ കടത്തിവിടാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വി എസ് അനുകൂലികളായ ഓട്ടോതൊഴിലാളികളാണ് പുറത്തുനിന്നുള്ള ഓട്ടോകളുടെ വരവിനെ തടഞ്ഞത്.
പിണറായി പക്ഷക്കാരനും വി എസ് ഗ്രൂപ്പിന്റെ കണ്ണിലെ കരടുമായ നീലേശ്വരം നഗരസഭാചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജനും നീലേശ്വരത്തെ ഓട്ടോതൊഴിലാളി കോ- ഓഡിനേഷന്‍ കമ്മിറ്റിയുമാണ് റൊട്ടേഷന്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. ഐ എന്‍ ടി യു സി നേതാവ് സി വിദ്യാധരന്‍ ചെയര്‍മാനും, സി ഐ ടി യു നേതാവ് ഉണ്ണിനായര്‍ ജനറല്‍ കണ്‍വീനറുമായ കോ. ഓഡിനേഷന്‍ കമ്മിറ്റി മാസങ്ങള്‍ക്ക് മുമ്പാണ് തീരുമാനമെടുത്തതെങ്കിലും വി എസ് ഓട്ടോ സ്റ്റാന്‍ഡില്‍ തീരുമാനം നടപ്പായിരുന്നില്ല.
ഇതേ തുടര്‍ന്ന് തീരുമാനം എത്രയും വേഗം നടപ്പാക്കാന്‍
തീരുമാനിക്കുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ഇതിന് പിന്തുണയും നല്‍കി. എന്നാല്‍ തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന് ആരോപിച്ചാണ് വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍ തടഞ്ഞത്. തുടര്‍ന്ന് വന്നതിനേക്കാള്‍ വേഗത്തില്‍ ഓട്ടോറിക്ഷകളെ പറത്തിവിടുകയും ചെയ്തു. ഇതേചൊല്ലിയുള്ള തര്‍ക്കവും സംഘര്‍ഷവും ഗതാഗതസ്തംഭനത്തിനും കാരണമായി.
Related News:

Keywords: Kasaragod, Kerala, Neeleswaram, Auto-rickshaw, Auto Driver, Dispute over Auto rikshaw parking.