city-gold-ad-for-blogger

ജനറല്‍ ആശുപത്രിയില്‍ ഒ പി ടിക്കറ്റ് ക്ഷാമത്തെ ചൊല്ലി ബഹളം; പോലീസ് ഇടപെട്ടു

കാസര്‍കോട്: (www.kasargodvartha.com 17/02/2017) ജനറല്‍ ആശുപത്രിയില്‍ ഒ പി ടിക്കറ്റിന് കടുത്ത ക്ഷാമം. സര്‍ജനെ കാണാന്‍ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ സ്ത്രീ ഒ പി ടിക്കറ്റ് ലഭിക്കാത്തതിനെ ചൊല്ലി ബഹളം വെച്ചു. രാവിലെ 7.30 മണിമുതലാണ് ജനറല്‍ ആശുപത്രിയില്‍ ഒ പി ടിക്കറ്റുകള്‍ വിതരണം ചെയ്തുതുടങ്ങുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ടിക്കറ്റുകള്‍ തീര്‍ന്നു.

രാവിലെ 6 മണിക്കുതന്നെ വന്ന് ക്യൂവില്‍ നിന്ന സ്ത്രീ ടിക്കറ്റ് കിട്ടാതിരുന്നതില്‍ പ്രകോപിതയാവുകയും ബഹളം വെക്കുകയുമായിരുന്നു. 50 ഒ പി ടിക്കറ്റുകള്‍ മാത്രമേ കിട്ടിയുള്ളൂവെന്നും അത് തീര്‍ന്നുപോയതിനാല്‍ ഇനി നല്‍കാന്‍ ടിക്കറ്റില്ലെന്നുമായിരുന്ന കൗണ്ടറില്‍ നിന്നുള്ള മറുപടി. നൂറുരൂപ ചെലവിട്ട് ദൂരെ നിന്നും വന്നതാണ് താനെന്നും ഡോക്ടറുടെ പരിശോധനക്ക് ഒ പി ടിക്കറ്റ് ആവശ്യമായതിനാല്‍ അത് കിട്ടാതെ പോകില്ലെന്നുമുള്ള ആവശ്യത്തില്‍ സ്ത്രീ ഉറച്ചുനിന്നു.
ജനറല്‍ ആശുപത്രിയില്‍ ഒ പി ടിക്കറ്റ് ക്ഷാമത്തെ ചൊല്ലി ബഹളം; പോലീസ് ഇടപെട്ടു

ഒ പി ടിക്കറ്റ് ആവശ്യമുള്ള മറ്റ് രോഗികളും സ്ത്രീക്കൊപ്പം ചേര്‍ന്നു. രോഗികളും ആശുപത്രി ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനും ബഹളത്തിനും പ്രശ്‌നം കാരണമായതോടെ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഇടപെട്ട് രോഗികളെ പിന്തിരിപ്പിക്കുകയും ടിക്കറ്റ് വിതരണം തുടരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ആവശ്യത്തിന് ഒ പി ടിക്കറ്റുകള്‍ ജനറല്‍ ആശുപത്രിയില്‍ വിതരണത്തിനെത്താത്തതാണ് പ്രശ്‌നത്തിന് കാരണമാകുന്നത്. ഈ പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, General Hospital, Police, Doctor, Patient's, OP Ticket, Woman, Solution, Hospital Staff, Dispute on OP ticket in General Hospital.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia