ഗ്രാമവികസന വകുപ്പിന്റെ ജീപ്പ് ജില്ലാ പഞ്ചായത്ത് ജീവനക്കാരന് കാറ്റഴിച്ചുവിട്ടു
Jul 24, 2012, 13:59 IST
കാസര്‍കോട്: ഗ്രാമവികസന വകുപ്പിന്റെ ജീപ്പ് ജില്ലാ പഞ്ചായത്ത് ജീവനക്കാരന് കേടുവരുത്തി കാറ്റഴിച്ചുവിട്ടതായി പരാതി. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസിന്റെ കെ.എല്‍.01.എച്ച്. 6987 നമ്പര്‍ ജീപ്പാണ് ജില്ലാ പഞ്ചായത്ത് ക്ലര്‍ക്ക് കേടുവരുത്തിയത്.
സംഭവത്തെകുറിച്ച് പ്രൊജക്ട് ഡറക്ടര്‍ ടി. തുളസീധരന്‍ ഗ്രാമവികസന കമ്മീഷണര്‍, പ്രിന്‍സിപ്പള്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും, വിദ്യാനഗര്‍ പോലീസിലും പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 12നാണ് സംഭവം.
ജില്ലാ പഞ്ചായത്തിന്റെ വാഹന പാര്‍ക്കിംഗ് ഷെഡില്‍ നിന്നും ജീപ്പ് തള്ളി ദൂരെകൊണ്ടുപോയി കാറ്റഴിച്ചുവിടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രൊജക്ട് ഡയറക്ടര്‍ ഡല്‍ഹിയിലായിരുന്നു. അദ്ദേഹം തിരിച്ചെത്തിയ ശേഷമാണ് ഓഫീസിലെ മറ്റു ഉദ്യോഗസ്ഥര്‍ സംഭവം ധരിപ്പിച്ചത്. 50,000 രൂപ ചെലവാക്കി മാസങ്ങള്‍ക്കുമുമ്പ് അറ്റകുറ്റപണി നടത്തികൊണ്ടുവന്ന ജീപ്പാണ് ജില്ലാ പഞ്ചായത്തിന്റെ വാഹനം പാര്‍ക് ചെയ്യാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് ജില്ലാ പഞ്ചായത്ത് ക്ലര്‍ക്ക് ഷെഡില്‍ നിന്നും തള്ളി ദൂരെ കൊണ്ടുപോയി കാറ്റഴിച്ചുവിടുകയും കേടുവരുത്തുകയും ചെയ്തത്. സംഭവം ഇതിനകം വിവാദമായിട്ടുണ്ട്.

Keywords: Kasaragod, District Panchayath, Jeep, Damage, Office