city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗില്‍ വിഭാഗിയത തുടരുന്നു; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വിമതര്‍

ദേലംപാടി: (www.kasargodvartha.com 30/05/2015) ദേലംപാടി പഞ്ചായത്ത് മുസ്്‌ലിം ലീഗില്‍ രൂക്ഷമായ വിഭാഗീയത പുതിയ വഴിത്തിരിവിലേക്ക്. പുതുതായി തെരഞ്ഞെടുത്ത യു.ഡി.എഫ്. ലൈസണ്‍ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷത്ത് നിന്നും വിട്ടുനില്‍ക്കുന്ന ഒരാളെയും ഉള്‍ക്കൊളിച്ചില്ല. മുന്‍ യു.ഡി.എഫ്. കണ്‍വീനറടക്കം തെരഞ്ഞെടുപ്പില്‍ മുന്‍പരിചയമുള്ളവരെ ഒഴിവാക്കിയതില്‍ അണികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധവുമുണ്ട്.

മുസ്ലിം ലീഗില്‍ നിന്ന് ഏഴു പേരെയാണ് യു.ഡി.എഫ് ലൈസണ്‍ കമ്മിറ്റിക്കായി പാനല്‍ നല്‍കിയത്. മുന്‍കാല തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാക്കളേയും പരിചയമുള്ളവരെയും ഒഴിവാക്കിയാണ് പഞ്ചായത്ത് കമ്മിറ്റി യോഗം പോലും ചേരാതെ പാനല്‍ തയ്യാറാക്കിയത്. ഇതുവരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാത്തവരെ കമ്മിറ്റിയിലെടുത്തതോടെ കടുത്ത നിരാശയിലാണ് അണികള്‍.

വിഭാഗീയത പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നേറ്റമുണ്ടാക്കുമെന്ന് പ്രസംഗത്തിനിടെ ഇടക്കിടെ ഉത്തരവാദപ്പെട്ട ഭാരവാഹികള്‍ പറയുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ തയ്യാറല്ലെന്നറിയിച്ചാണ് തങ്ങളോട് വിമുഖത കാട്ടുന്നവരെ നിരന്തരം തഴയുന്നത്. കൗണ്‍സില്‍ യോഗത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തയച്ച മുതിര്‍ന്ന നേതാവിനെ തഴഞ്ഞതും ഇതില്‍ ഉള്‍പെടും.

പ്രശ്‌നം പരിഹരിക്കാന്‍ ജൂണ്‍ നാലിന് ലീഗ് ജില്ലാ-മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മാറിനില്‍ക്കുന്നവരെ ഒന്നിച്ചു കൊണ്ടുപോകാന്‍ ഔദ്യോഗിക പക്ഷം തയ്യാറായില്ലെങ്കില്‍ വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് വിമത വിഭാഗം. എല്ലാ വാര്‍ഡുകളിലും ലീഗിന് റിബലായി മത്സരാര്‍ഥികളുണ്ടാവും.

യുവാക്കളുടെ ഇടയില്‍ നിരന്തരം ഇടപഴകുന്നവരാണ് വിമത സ്ഥാനാര്‍ഥികളായി രംഗത്തുവരിക.  അതുകൊണ്ടുതന്നെ യുവാക്കളുടെയും പുതിയ വോട്ടര്‍മാരുടെയും വോട്ടുകള്‍ വിമത സ്ഥാനാര്‍ത്ഥികളുടെ പെട്ടില്‍ വീഴും. പ്രശ്‌നം തീര്‍ത്തില്ലെങ്കില്‍ വോട്ടുചെയ്യില്ലെന്ന് സ്ത്രീകളടക്കമുള്ളവരുടേയും തലമുതിര്‍ന്നവരുടേയും താക്കീതുമുണ്ട്. ഈ വോട്ടുകള്‍ കൂടി നേടാനാവുമെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.

കാലാകാലങ്ങളായി എല്‍.ഡി.എഫ്. ഭരിക്കുന്ന ദേലംപാടി പഞ്ചായത്തില്‍ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കേ യു.ഡി.എഫിന് ജയിച്ചുകയറാന്‍ എളുപ്പമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ വിഭാഗീയത മറന്ന് എല്ലാവരേയും ഒന്നിപ്പിക്കാന്‍ ശ്രമിക്കാത്തതില്‍ ലീഗ് പഞ്ചായത്ത് ഭാരവാഹികള്‍ക്കെതിരെ പ്രവര്‍ത്തകര്‍ തിരിഞ്ഞിരിക്കുകയാണ്.
ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗില്‍ വിഭാഗിയത തുടരുന്നു; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വിമതര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗില്‍ വിഭാഗിയത തുടരുന്നു; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വിമതര്‍

Keywords :  Kasaragod, Muslim league, Kerala, Election,  Rebel candidate, Dispute continues on in Delampady Panchayath IUML.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia