തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ബിവറേജ് മദ്യശാലക്ക് താഴ് വീഴുന്നു
Oct 11, 2017, 20:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2017) കോടതി പരിസരത്തെ വെയര്‍ഹൗസ് ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് മദ്യശാല തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടുന്നു. ഔട്ട്ലറ്റില്‍ മദ്യം ഇറക്കുന്നതിനെച്ചൊല്ലി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഔട്ട്ലറ്റ് പൂട്ടാന്‍ തീരുമാനിച്ചത്. ഔട്ട്ലറ്റിലേക്ക് കൊണ്ടുവരുന്ന മദ്യം ലോറിയില്‍ നിന്നും ഇറക്കിയിരുന്നത് വെയര്‍ഹൗസിനകത്തെ 14 തൊഴിലാളികളായിരുന്നു. എന്നാല്‍ ഇവിടെ സാധനങ്ങള്‍ ഇറക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് പുറമെയുള്ള തൊഴിലാളികള്‍ അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്.
വെയര്‍ഹൗസിലെ തൊഴിലാളികള്‍ക്ക് വെയര്‍ഹൗസുമായി ബന്ധപ്പെട്ട കയറ്റിറക്കുകള്‍ നടത്താനുള്ള അവകാശം മാത്രമാണ് ഉള്ളതെന്നും പുറമെ നിന്നുള്ള തൊഴിലാളികള്‍ പറയുന്നു. ബീവറേജസ് ഔട്ട്ലറ്റ് വെയര്‍ഹൗസ് കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇത് സര്‍ക്കാറിന്റെ മറ്റൊരു സ്ഥാപനമാണെന്നും വെയര്‍ഹൗസിലെ തൊഴിലാളികള്‍ക്ക് ഇവിടെ ജോലിചെയ്യാന്‍ അവകാശമില്ലെന്നും പുറമെ നിന്നുള്ള തൊഴിലാളികള്‍ പറയുന്നു. നേരത്തെ പുതിയകോട്ടയില്‍ ബീവറേജസ് ഔട്ട്ലറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ മദ്യം ഇറക്കിയിരുന്നത് പുറമെ നിന്നുള്ള തൊഴിലളികളായിരുന്നു. വെയര്‍ഹൗസ് കെട്ടിടത്തില്‍ ബിവറേജസ് ഔട്ട്ലെറ്റ് തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ പുറമെ നിന്നുള്ള തൊഴിലാളികളെയും ഇവിടെ കയറ്റിറക്കാനായി വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ അവകാശം പൂര്‍ണ്ണമായും വെയര്‍ഹൗസിലെ തൊഴിലാളികള്‍ക്ക് മാത്രമായി നല്‍കുകയായിരുന്നുവെന്നും പുറമെ നിന്നുള്ള തൊഴിലാളികള്‍ പറയുന്നു.
ഇതോടെയാണ് വെയര്‍ഹൗസിലെ തൊഴിലാളികള്‍ മദ്യം ഇറക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ പുറമെ നിന്നുള്ള തൊഴിലാളികള്‍ തടഞ്ഞത്. തര്‍ക്കം തീര്‍ക്കാന്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലുള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഔട്ട്ലെറ്റ് പൂട്ടാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ നഗരസഭക്ക് കീഴിലെ കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റില്‍ പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഔട്ട്ലെറ്റില്‍ സ്റ്റോക്കുള്ള വിലകൂടിയ മദ്യം മാത്രമാണ് വില്‍പ്പന നടത്തുന്നത്. ഇത് തീരുന്നതോടെ ഔട്ട്ലെറ്റ് അടച്ചുപൂട്ടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Employees, Clash, Dispute between workers; Beverage shop in closing threat