ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി
Apr 11, 2018, 19:10 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 11.04.2018) ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുന്നുംകൈയിലെ ഓട്ടോ ഡ്രൈവര്‍ ചെമ്പന്‍കുന്നിലെ വിജേഷിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നുംകൈയിലെ ഓട്ടോഡ്രൈവറായ കോളിയാട്ടെ രവി, ചെമ്പന്‍കുന്നിലെ ഫിറോസ്, മുക്കടയിലെ നസീര്‍, കമ്മാടത്ത് ഷിജോ എന്നിവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
കുന്നുംകൈ ഓട്ടോസ്റ്റാന്‍ഡില്‍ പുറമെ നിന്നുള്ളവരുടെ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ ഇതിനെതിരെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിന് അനുകൂലമായി ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവിഭാഗം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ വാക്കേറ്റമാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിനും വഴിവെച്ചത്.
സംഭവമറിഞ്ഞ് ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍ സ്ഥലത്തെത്തി ഓട്ടോറിക്ഷ ഡ്രൈവറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Chittarikkal, Auto Driver, Attack, Dispute, Police, Case, Dispute between Auto drivers over parking issue. < !- START disable copy paste -->