city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗര്‍ഭിണിയായ യുവതിയെയും മകളെയും അപമാനിച്ച സി.എച്ച്.സി ജീവനക്കാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം; മുസ്ലിം ലീഗ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

ഉപ്പള: (www.kasargodvartha.com 03.06.2018) ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയായ യുവതിയെയും മകളെയും അപമാനിച്ച മംഗല്‍പാടി സി.എച്ച്.സി ജീവനക്കാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. രോഗിയോട് കയര്‍ത്തു സംസാരിക്കുകയും നിരവധി ആള്‍ക്കാരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്ത ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മെയ് 31നാണ് സംഭവം. മിയാപ്പദവ് സ്വദേശിനിയും കൈക്കമ്പയിലെ താമസക്കാരിയുമായ യുവതിക്കും മകള്‍ക്കും സി.എച്ച്.സിയിലെ ജീവനക്കാരില്‍ നിന്നും കൈപേറിയ അനുഭവമുണ്ടായത്. ഡോക്ടറെ കാണാന്‍ നില്‍ക്കുന്ന സമയത്ത് രക്തസ്രാവമുണ്ടായ യുവതിയോട് സ്ഥലം വൃത്തികേടായിട്ടുണ്ടെന്നും വൃത്തിയാക്കണമെന്നും പറഞ്ഞാണ് ജീവനക്കാര്‍ ആക്രോശിച്ചത്. നിരവധിയാളുകളുടെ മുന്നില്‍ വെച്ച് അപമാനിച്ചതോടെ യുവതി മാനസികമായി തളര്‍ന്നിരിക്കുകയാണ്. ജീവനക്കാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

മുസ്ലിം ലീഗ് മാര്‍ച്ച് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ. മൂസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.ബി. യൂസുഫ് അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, എം.കെ. അലി മാസ്റ്റര്‍, പി.എം. സലീം, ബി.എം. മുസ്തഫ, ഉമ്മര്‍ ബൈന്‍കിമൂല, യൂസുഫ് ഹേരൂര്‍, മുസ്തഫ ഉപ്പള, മുഹമ്മദ് ഉപ്പള ഗേറ്റ്, ജലീല്‍ ഷിറിയ, ഫാറൂഖ് മദക്കം, റഫീഖ് നയബസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.പി. ഷൂക്കൂര്‍ ഹാജി സ്വാഗതവും അഷ്‌റഫ് സിറ്റിസണ്‍ നന്ദിയും പറഞ്ഞു.
ഗര്‍ഭിണിയായ യുവതിയെയും മകളെയും അപമാനിച്ച സി.എച്ച്.സി ജീവനക്കാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം; മുസ്ലിം ലീഗ് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

Keywords:  Kasaragod, Kerala, news, Uppala, hospital, Mangalpady, Muslim-league, Disgrace incident; Muslim league march to Mangalpady CHC
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia