ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം
Apr 30, 2012, 11:13 IST

കാസര്‍കോട്: ജില്ലയില്‍ ജലജന്യരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതരായിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ പലയിടത്തും ജലദൌര്‍ലഭ്യമുള്ള സാഹചര്യത്തില്‍ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ട്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാവു. അനധികൃതമായും, ശുചിത്വമില്ലാതെയും, അശുദ്ധമായ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങളും കുടിക്കരുത്. കുടിക്കുന്ന വെള്ളവും, പാനീയങ്ങളും രോഗവിമുക്തമാണെന്ന് ഉറപ്പ് വരുത്തണം. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്ടറെ സമീപിക്കണം.