city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചര്‍ച്ചയില്‍ ഉയര്‍ന്നത് ഒരേ വികാരം; വികസനത്തിന് വേണ്ടി ഒന്നിക്കും

കാസര്‍കോട്: (www.kasargodvartha.com 03/10/2016) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഒാഫീസും കാസര്‍കോട് പ്രസ്‌ക്ലബ്ബും സംഘടിപ്പിച്ച ജില്ലാ വികസനം ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചത് വൈവിധ്യമാര്‍ന്ന വികസന കാഴ്ചപാടുകള്‍. ജില്ലയുടെ വികസനം ഏതൊക്കെ തലത്തില്‍ മുന്നോട്ടു പോകണമെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നത്. വികസനം എന്ന് പറയുമ്പോള്‍ അത് വലിയ റോഡുകളും വന്‍കിട കെട്ടിടങ്ങളും ആശുപത്രി സമുചയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എല്ലാവരുടെയും മനസില്‍ കടന്നു വരിക.

എന്നാല്‍ ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഉണ്ടാകേണ്ടതെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍. കാസര്‍കോട് ജില്ലയില്‍ പലപ്പോഴും ഉണ്ടാകുന്ന സാമുദായിക സംഘര്‍ഷങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളും വികസനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കി ജനങ്ങള്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ച അടിസ്ഥാന വികസനം സാധ്യമാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.

ഒട്ടേറെ വികസന സാധ്യതകള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. വികസനത്തിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും ജില്ലയിലുണ്ട്. എന്നാല്‍ ഇത് വേണ്ട വിധം പ്രയോജനപ്പെടുനത്താന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം ഈ ന്യൂനതകളൊക്കെ പരിഹരിച്ചു കൊണ്ട് ജില്ലയുടെ വികസനത്തിനായി ജാതി-മത-കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ചര്‍ച്ചയില്‍ ഉണ്ടായ വികാരം.
ചര്‍ച്ചയില്‍ ഉയര്‍ന്നത് ഒരേ വികാരം; വികസനത്തിന് വേണ്ടി ഒന്നിക്കും

Keywords: Kasaragod, District, Hospital, Road, Development, Educational Institutes, Informatoin Office, Press Club, Family, Table Talk.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia