city-gold-ad-for-blogger

പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചതില്‍ യു ഡി എഫ് അനുഭാവികളായ ഉദ്യോഗസ്ഥരോട് വിവേചനം കാട്ടിയതായി പരാതി

ചെറുവത്തൂര്‍: (www.kasargodvartha.com 04/11/2015) പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചതില്‍ യു ഡി എഫ് അനുഭാവികളായ ഉദ്യോഗസ്ഥരോട് വിവേചനം കാട്ടിയതായി പരാതി. ഗ്രാമ പഞ്ചായത്തുകളില്‍ വോട്ട് ചെയ്യാനുള്ള ബാലറ്റുകള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അയച്ചുകൊടുത്തപ്പോള്‍ ജില്ലാ-ബ്ലോക്ക് ഡിവിഷനുകളിലെ ബാലറ്റുകള്‍ യു ഡി എഫ് അനുകൂലികളായ പല ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

യു ഡി എഫ് അനുകൂലികളായ ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷന്‍ പരിധിയിലെ ഉദ്യോഗസ്ഥര്‍ക്കാണ് ജില്ലാ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റുപേപ്പറുകള്‍ നല്‍കാതിരുന്നത്. പോസ്റ്റല്‍ ബാലറ്റില്‍ ചിലത് കിട്ടാത്തതിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരസ്പരം ബന്ധപ്പെട്ടപ്പോഴാണ് പലര്‍ക്കും ഇത്തരത്തില്‍ മുഴുവന്‍ ബാലറ്റ് പേപ്പറുള്‍ കിട്ടിയിട്ടില്ലെന്ന് ബോധ്യമായത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷന്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ കെ രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ പല ഡിവിഷനുകളിലും യു ഡി എഫ് അനുകൂലികളായ ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റുകള്‍ നഷ്ടപ്പെട്ടതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  ബാലറ്റുകള്‍ അയച്ചതില്‍ വിവേചനം കാട്ടിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നാണ് യു ഡി എഫിന്റെ ആവശ്യം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ വോട്ടെണ്ണെല്‍ നടക്കുന്ന ഏഴാംതീയ്യതിക്കുളില്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചതില്‍ യു ഡി എഫ് അനുഭാവികളായ ഉദ്യോഗസ്ഥരോട് വിവേചനം കാട്ടിയതായി പരാതി

Keywords: Cheruvathur, Kasaragod, Election-2015, Postal Ballot paper

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia