city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിന്യം നിക്ഷേപിച്ചവര്‍ക്കും മാലിന്യം ഒഴുക്കിയ ഹോട്ടലുകള്‍ക്കുമെതിരെ രംഗത്തുവന്ന ഡി വൈ എഫ് ഐ നേതാവിന് പാര്‍ട്ടിയോഗത്തില്‍ താക്കീത്

നീലേശ്വരം: (www.kasargodvartha.com 11.10.2017) നഗരത്തിലെ മാലിന്യനിക്ഷേപത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ഡി വൈ എഫ് ഐ നേതാവിനെ സി പി എം താക്കീത് ചെയ്തു. പാര്‍ട്ടി നിര്‍ദേശം അനുസരിക്കാത്തതിന്റെ പേരിലാണ് ഡി വൈ എഫ് ഐ നേതാവിന് സി പി എം യോഗത്തില്‍ താക്കീത് നല്‍കിയത്.  നഗരസഭാ കൗണ്‍സിലറും ഡിവൈഎഫ്ഐ നേതാവുമായ പി കെ രതീഷിനെയാണ്് സിപിഎം പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ താക്കീത് ചെയ്തത്.

ഭരണപരമായ കാര്യങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്ന് ആരോപിച്ചാണ് യോഗം രതീഷിനെ താക്കീത് ചെയ്തത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ജീവനക്കാരെ പി കെ രതീഷ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ഭരണപക്ഷ ഉദ്യോഗസ്ഥ സംഘടനകളുള്‍പ്പെടെ രംഗത്ത് വരികയുണ്ടായി. രതീഷിന്റെ ആരോപണം നഗരസഭ ചെയര്‍മാനും ശരിവെച്ചിരുന്നു. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഒന്നടങ്കം രതീഷിനെ പിന്തുണച്ചെങ്കിലും പാര്‍ട്ടി തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നു.
നഗരത്തിലെ മാലിന്യ നിക്ഷേപത്തിനെതിരെ രതീഷിന്റെ നേതൃത്വത്തില്‍ യുവ കൗണ്‍സിലര്‍മാര്‍ ജാഗ്രതാ സേന രൂപീകരിച്ച് രംഗത്ത് വന്നിരുന്നു. രാത്രിയും പുലര്‍ച്ചെയും നഗരത്തില്‍ റോന്ത് ചുറ്റുകയും മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. ഇവരുടെ നടപടിയെ തുടര്‍ന്ന് നഗരത്തിലെ ഓടകളിലേക്ക് മലിനജലം ഒഴുക്കുന്ന ഹോട്ടലുകളെ കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതോടെ സി പി എമ്മിലെ ഒരുവിഭാഗം രതീഷിനെതിരെ അതൃപ്തി പ്രകടിപ്പിച്ചു. രതീഷ് ഉള്‍പ്പെടെയുള്ള യുവ കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല എന്നതിനുള്ള ഒരു താക്കീത് കൂടിയാണ് കഴിഞ്ഞ ദിവസത്തെ നടപടി. നഗരസഭയിലെ കൈയ്യേറ്റ ഭൂമികള്‍ കണ്ടെത്തി പിടിച്ചെടുക്കാനുള്ള സാങ്കേതിക സമിതിയിലും രതീഷ് അംഗമാണ്. പാര്‍ട്ടി നിലപാട് ഇങ്ങനെയാണെങ്കില്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കും പാര്‍ട്ടി വിലക്ക് വീണേക്കുമെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് അംഗം എറുവാട്ട് മോഹനന്‍, സിപിഐ അംഗം പി ഭാര്‍ഗവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍ എന്നതിനാല്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ സുഗമമായി നടക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ.
മാലിന്യം നിക്ഷേപിച്ചവര്‍ക്കും മാലിന്യം ഒഴുക്കിയ ഹോട്ടലുകള്‍ക്കുമെതിരെ രംഗത്തുവന്ന ഡി വൈ എഫ് ഐ നേതാവിന് പാര്‍ട്ടിയോഗത്തില്‍ താക്കീത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, DYFI, Disciplinary action against DYFI leader

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia