ദിശ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു
Apr 17, 2013, 14:03 IST
കാസര്‍കോട്: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് വിദ്യാര്‍ഥി സംഘടനയായ ദാറുല്‍ ഇര്‍ഷാദ് സ്റ്റുഡന്‍സ് അസോസിയേഷന്റെ (ദിശ) പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദിശയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസംഗ കലാവേദി, അല്‍ മുര്‍ഷിദ് ലൈബ്രറി ബോര്‍ഡ്, സംഘാടക സമിതി, ദഅ്‌വാ വിംഗ്, പബ്ലിഷിംഗ് ബ്യൂറോ, വിഭവ ശേഷി എന്നിവക്ക് കീഴില്‍ ഉദ്ഘാടന സമ്മേളനം, മഖാം സിയാറത്ത്, മഹല്ല് ലീഡേഴ്സ് മീറ്റ്, ഫാമിലി കൗണ്‍സിലിംഗ്, തസ്‌കിയത്ത് ക്ലാസ്, പൂര്‍വ വിദ്യാര്‍ഥി സംഗമം, മതപ്രഭാഷണ പരമ്പര, എല്‍.സി.ഡി ക്ലിപ്പിംഗ്, സ്‌മോള്‍ എക്‌സിബിഷന്‍, മദ്രസാ സ്റ്റുഡന്‍സ് ഫോറം, പവര്‍ പോയിന്റ് പ്രസന്റേഷന്‍, പാരന്റ്‌സ് അവൈക്ക്‌നസ്, മീഡിയ ലീഡേസ് മീറ്റ്‌സ് എന്നീ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ദിശ പബ്ലിക്ക് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പരിപാടിയുടെ ഭാഗമായി ജില്ലക്കകത്ത് ബാനറുകള്‍, ഫ്‌ളക്‌സുകള്‍, കവല പ്രസംഗങ്ങള്‍, വാഹന പ്രചരണ ജാഥ എന്നിവ സംഘടിപ്പിക്കും. യോഗത്തില്‍ ശമ്മാസ് ഷിറിയ അധ്യക്ഷത വഹിച്ചു സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കുന്നുങ്കൈ ദുആ നടത്തി. നൗഫല്‍ ഹുദവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. റാഷിദ് പൂമംഗലം, മന്‍സൂര്‍ ചെങ്കള, സിദ്ദിഖ് മണിയൂര്‍, അറഫാത്ത് പൂച്ചക്കാട്, കരീം കൊട്ടോടി, മുനാസ് ചേരൂര്‍, നിയാസ് ആലക്കോട്, നിസാം പൂച്ചക്കാട്, സുബൈര്‍ ആലംപാടി, സിദ്ദിഖ് മൗവ്വല്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Malabar Islamic complex, Disha, 10th anniversary, Programme, Chattanchal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News