city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book Release | വിജയ രഹസ്യങ്ങളുമായി ദിനേശ് മുങ്ങത്ത്; ആകർഷണ നിയമം മുതൽ അച്ഛൻ വരെ; 4 പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 13ന് കാസർകോട്ട്

Dinesh Mungath with Secrets of Success; From Law of Attraction to Father; Release of 4 Books on April 13th in Kasaragod
KasargodVartha Photo

● അംബികാസുതൻ മാങ്ങാട് പുസ്തകങ്ങൾ പ്രകാശനം ചെയ്യും.
● വിവിധ മേഖലകളിലെ പ്രമുഖർ പുസ്തകങ്ങൾ ഏറ്റുവാങ്ങും.
● സാംസ്കാരിക നായകർ പരിപാടിയിൽ പങ്കെടുക്കും.

 

കാസർകോട്: (KasargodVartha) പ്രവാസി എഴുത്തുകാരനും സംരംഭകനും മോട്ടിവേഷൻ ട്രെയിനറുമായ ദിനേശ് മുങ്ങത്തിൻ്റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നു. 'ആകർഷണ നിയമം', 'ജീവിത വിജയത്തിൻ്റെ രഹസ്യം', 'മാസ്റ്ററിംഗ് യുവർ ബിസിനസ്', 'അച്ഛൻ' എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് 2025 ഏപ്രിൽ 13 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.

'കോലായ്' ഒരുക്കുന്ന ഈ സാഹിത്യ സംഗമത്തിൽ എഴുത്തുകാരായ അംബികാസുതൻ മാങ്ങാട്, കെ.വി. അഷ്ടമൂർത്തി, പി.കെ. പാറക്കടവ്, താഹ മാടായി എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവഹിക്കുന്നത്. ഓരോ പുസ്തകവും അതത് മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഏറ്റുവാങ്ങും. 'ആകർഷണ നിയമം' ബി.ആർ. ക്യു. മുസ്തഫയും, 'ജീവിത വിജയത്തിൻ്റെ രഹസ്യം' ഡോ. അബ്ദുൽ സത്താറും, 'മാസ്റ്ററിംഗ് യുവർ ബിസിനസ്' ദിവാകരൻ വിഷ്ണുമംഗലവും, 'അച്ഛൻ' സന്തോഷ് പനയാലും ഏറ്റുവാങ്ങും.

കാസർകോടിൻ്റെ സാംസ്കാരിക നായകർ ഒത്തുചേരുന്ന ഈ പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ അധ്യക്ഷത വഹിക്കും. സി.എച്. കുഞ്ഞമ്പു എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ പങ്കെടുക്കും.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കെ.വി. കുമാരൻ മാഷ്, കാസർകോടിൻ്റെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ സി.എൽ. ഹമീദ്, പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക സുബൈദ തൃക്കരിപ്പൂർ എന്നിവരെ ആദരിക്കും.

ഇത് സംബന്ധിച്ച് പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദിനേശ് മുങ്ങത്ത്, സ്കാനിയ ബെദിര, എസ്.വി. അശോക് കുമാർ, ഇബ്റാഹിം ബാങ്കോട്, അബു പാണളം, ഹനീഫ് തുരുത്തി, ഷാഫി കല്ലുവളപ്പിൽ, സുബൈർ സാദിക്, സുലേഖ മാഹിൻ പങ്കെടുത്തു.

Four books by expatriate writer and motivational trainer Dinesh Mungath, namely 'The Law of Attraction', 'The Secret of Life Success', 'Mastering Your Business', and 'Father', will be released on April 13th, 2025, at Kasaragod. Prominent writers and cultural figures will attend the literary gathering organized by 'Kolai'.

#DineshMungath #BookRelease #Kasaragod #LiteraryEvent #MalayalamBooks #Kolai

 

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia