Death News | ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ ദിൽജിത്ത് മരണത്തിന് കീഴടങ്ങി
● മാടക്കാലിലെ മീൻ തൊഴിലാളി പ്രവീൺ - ഗീത ദമ്പതികളുടെ മകനാണ് ദിൽജിത്ത്.
● ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക സമാഹരിച്ചതെങ്കിലും ആരോഗ്യനില മോശമായതിനാൽ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നിരുന്നു.
● ദിൽജിത്ത് ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ. ഹയർസെകൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
തൃക്കരിപ്പൂർ: (KasargodVartha) ഗുരുതരമായ രോഗം ബാധിച്ച വലിയപറമ്പ മാടക്കാലിലെ 13 കാരൻ ദിൽജിത്ത് മരണത്തിന് കീഴടങ്ങി. രോഗം മൂച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രി എറണാകുളത്തെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
എത്രയും പെട്ടെന്ന് കരൾ മാറ്റിവെക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നാട് കൈകോർത്ത് ശസ്ത്രക്രിയക്കാവശ്യമായ മുഴുവൻ തുകയും കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനാൽ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു.
ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ. ഹയർസെകൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ഗുരു ചന്തു പണിക്കർ സ്കൂളിലും തുടർന്ന് മാടക്കാൽ സ്കൂളിലും പൊതുദർശനത്തിന് വച്ചു. മാടക്കാലിലെ മീൻ തൊഴിലാളി പ്രവീൺ - ഗീത ദമ്പതികളുടെ മകനാണ് ദിൽജിത്ത്.
#Diljith, #KasargodNews, #HealthNews, #KeralaNews, #DeathNews, #SurgeryNews