Technology | ഉച്ചഭക്ഷണ മെനു ഡിജിറ്റൽ ബോർഡിൽ; മൊഗ്രാൽ ഗവ. സ്‌കൂളിൽ വേറിട്ടൊരു സംവിധാനം
● പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എംഎൽഎയായ എ.കെ.എം. അഷ്റഫ് നിർവഹിച്ചു.
● പി.ടി.എ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു.
മൊഗ്രാൽ: (KasargodVartha) ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! ഇനി മുതൽ സ്കൂളിലെ ഉച്ചഭക്ഷണ മെനു അറിയാൻ ഓരോരുത്തരോടും ചോദിക്കേണ്ട ആവശ്യമില്ല. സ്കൂൾ ഓഫീസിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഒരു ഡിജിറ്റൽ ബോർഡിൽ ദിവസവും ഉച്ചഭക്ഷണത്തിന്റെ മെനു തെളിയും. ഈ പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എംഎൽഎയായ എ.കെ.എം. അഷ്റഫ് നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സുകുമാരൻ സ്വാഗതം പറഞ്ഞു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ അനിൽ കെ, വിഎച്ച്എസ്ഇ സെക്ഷൻ പ്രിൻസിപ്പാൾ പ്രതീഷ്, എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ, അധ്യാപകരായ ലത്തീഫ്, ബിജു, മദർ പി ടിഎ പ്രസിഡണ്ട് ഇർഫാന, സ്കൂൾ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ ഹാരിസ്, മിഥുൻ, നിഖിൽ രാജ്, പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ്എംസി വൈസ് ചെയർപേഴ്സൺ നജ്മുന്നിസ എംജി, പിടിഎ എസ്എംസി അംഗങ്ങളായ മുംതാസ്, സുഹറ, ഹസീന, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, എച്ച്എം കരീം, അബ്ദുല്ലക്കുഞ്ഞി നട്പ്പളം, പൂർവ്വ വിദ്യാർത്ഥി അംഗങ്ങളായ സെഡ് എ മൊഗ്രാൽ, ടിഎം ഷുഹൈബ്, ടികെ അൻവർ, അബൂബക്കർ ലാൻഡ്മാർക്ക്, കെപി മുഹമ്മദ് സ്മാർട്ട്, റിയാസ് കരീം, എംഎ മൂസ, താജുദ്ദീൻ മൊഗ്രാൽ, മുഹമ്മദ് അഷ്റഫ് സാഹിബ്, അശ്റഫ് എംഎസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി തസ്‌നി ടീച്ചർ നന്ദി പറഞ്ഞു.
#Mogral #DigitalMenu #EducationInnovation #CommunitySupport #SchoolEvents #LunchMenu