city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിഫറെന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ ജില്ലാ സമ്മേളനം 30 ന് മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 26/03/2015) കേരളത്തിലെ 30 ലക്ഷത്തില്‍പരം വികലാംഗരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സംസ്ഥാനതലത്തില്‍ രൂപീകൃതമായ സംഘടനയായ ഡിഫറെന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ ജില്ലാ സമ്മേളനം 30 ന് മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ജനതാദള്‍ യുണൈറ്റഡ് ജില്ലാ പ്രസിഡണ്ട് ഏ.വി രാമകൃഷ്ണന്റെ അധ്യക്ഷത വഹിക്കും.

കേന്ദ്ര സര്‍ക്കാറും, സംസ്ഥാന സര്‍ക്കാറും അനുവദിക്കുന്ന പല ആനൂകൂല്യങ്ങളും വികലാംഗര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. കെ.എസ്.ആര്‍.ടി.സി ബസില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്ക് യാത്ര സൗകര്യം അനുവദിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇനിയും നടപ്പിലായിട്ടില്ല. വികലാംഗരുടെ വരുമാന പരിധി മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്തിയതായി മുഖ്യമന്ത്രി തൃശൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ് പാസ് അനുവദിക്കുന്നതിന് 15,000 ത്തില്‍ താഴെയുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്. വികലാംഗരില്‍ പലരും ഇപ്പോള്‍ കടക്കെണിയിലാണെന്നും ഈ സാഹചര്യത്തില്‍ വികലാംഗ ക്ഷേമ കോര്‍പറേഷനുകളില്‍ നിന്നും മറ്റു ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വികലാംഗര്‍ക്ക് മാത്രമായി ഇപ്പോള്‍ ഭവന പദ്ധതി സംസ്ഥാനത്ത് നിലവിലില്ലെന്നും അതുകൊണ്ട് പ്രത്യേക ഭവന നിര്‍മാണ പദ്ധതി സര്‍ക്കാര്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. വികലാംഗര്‍ക്ക് അനുവദിക്കുന്ന മുചക്രവാഹനങ്ങള്‍ അപേക്ഷിച്ച മുഴുവന്‍ വികലാംഗര്‍ക്കും അനുവദിക്കണം. വികലാംഗ ക്ഷേമ കോര്‍പറേഷനുകളില്‍ നിരവധിപേര്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് വിതരണം ചെയ്ത മൂന്നു ചക്ര സ്‌കൂട്ടര്‍ ഒരുപാട് പേര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ വണ്ടി ഓടിക്കുന്നതിലുള്ള ലൈസന്‍സ് ഭൂരിപക്ഷം പേര്‍ക്കും കിട്ടിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. അതിനാല്‍ അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പോലുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതരായ നിരവധി വികലാംഗര്‍ ജില്ലയിലുണ്ട്. ഇവരെയൊന്നും എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടില്ല. ഇതിനായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നും എല്ലാം ട്രെയിനുകളിലും ഡിസെബിള്‍ഡ് കോച്ച് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ജനതാദള്‍ യുണൈറ്റഡ് സീനിയര്‍ വൈസ് പ്രസിഡണ്ട് പി. കോരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യതിഥി നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. സിദ്ദീഖ് അലി മൊഗ്രാല്‍, സലീം റാവുത്തര്‍, അഹമ്മദലി കുമ്പള, എസ്.ഐ.ടി ജില്ലാ കോഡിനേറ്റര്‍ അനീഷ് കെ. എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുന്നൂര്‍, ദാക്ഷായണി എടനീര്‍, നവാസ് മഞ്ചേശ്വരം, അബ്ദുല്‍ റഹ് മാന്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഡിഫറെന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ ജില്ലാ സമ്മേളനം 30 ന് മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും

Keywords : Inauguration, Conference, Kasaragod, Kerala, District-conference, Press Conference, Differently Abled Welfare center. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia