city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരണം: ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com07/05/2016) വികലാംഗ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ യു ഡി എഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ ഏറ്റണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എഫ് എം ലാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

പെന്‍ഷന്‍ വര്‍ദ്ധനവ് വരുത്തിയത്തിനൊപ്പം സൗജന്യ വാഹന വിതരണം, ഉദ്യോഗത്തിലെ നിയമന വേഗത, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയൊക്കെ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ യു ഡി എഫ് വീണ്ടും അധികാരത്തില്‍ വരേണ്ടത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിന്റെ സേവനങ്ങള്‍ക്ക് കരുത്തു പകരുമെന്നും നേതാക്കള്‍ പറഞ്ഞു.

തൃക്കരിപ്പൂരില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി കെ പി കുഞ്ഞിക്കണ്ണന്റെ വിജയത്തിന് മണ്ഡലത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തിലുള്ളവര്‍ സജീവമായി പങ്കാളികളാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരണം: ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്


Keywords: Trikaripur, UDF, Pension, Handicape., President, Secretary, , Kasaragod, K.P.Kunhikannan, Kottamam Vimal Kumar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia