മുഖ്യമന്ത്രിയെ കാണാനെത്തിയ കാസര്‍കോട്ടെ വികലാംഗ നേതാവിനെ പോലീസ് സെക്രട്ടറിയേറ്റില്‍ നിന്നും ഇറക്കിവിട്ടതായി പരാതി
Oct 4, 2016, 20:26 IST
തിരുവനന്തപുരം: (www.kasargodvartha.com 04/10/2016) ചികിത്സാ സഹായത്തിനുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെ കാണാനെത്തിയ കാസര്‍കോട്ടെ വികാലംഗ നേതാവിനെ പോലീസ് സെക്രട്ടറിയേറ്റില്‍ നിന്നും ഇറക്കിവിട്ട സംഭവം വിവാദമായി. കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയും ഡിഫ്രന്‍ഡ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ (ഡി എ ഡബ്ല്യു സി) ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് അലി നവാസിനാണ് ഈ ദുരനുഭവം ഉണ്ടായത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചികിത്സ സഹായത്തിനും നിവേദനം നല്‍കുന്നതിനുമായി നവാസ് സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. സെക്രട്ടറിയേറ്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ നവാസിനെ ഗാര്‍ഡ് റൂമിലിരുത്തി. ഇതിന് ശേഷം അവിടെയെത്തിയ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ എ എസ് ഐ ഉള്‍പെടെയുള്ളവര്‍ നവാസിനെ അധിക്ഷേപിച്ച് ഇറക്കിവിടുകയായിരുന്നുവെന്നാണ് പരാതി.
സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇറക്കിവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം ശക്തമായി. മുഖ്യമന്ത്രിയെ കാണാനെത്തിയ ഒരു വികലാംഗന് ഇത്തരമൊരു ദുരനുഭവമുണ്ടായത് നിര്‍ഭാഗ്യകരമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും, ഇത് വികലാംഗരോടുള്ള നീതിനിഷേധമാണെന്നും ഡിഫ്രന്‍ഡ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് സലീം റാവുത്തറും, ജനറല്‍ സെക്രട്ടറി ഹാരിസ് വണ്ടാഴിയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords : Thiruvananthapuram, Kasaragod, Youth, Leader, Police, Complaint, Chief Minister, Pinarayi Vijayan, Muhammed Ali Navas.