തൃക്കരിപ്പൂരില്‍ ചക്ക വേരിലും കായ്ച്ചു
Mar 18, 2016, 12:00 IST
തൃക്കരിപ്പൂര്‍:(www.kasargodvartha.com 18/03/2016) വേണമെങ്കില്‍ ചക്കകള്‍ വേരിലും കായ്ക്കും. ഇത് തെളിയിക്കുന്നതാണ് വടക്കെകൊവ്വലിലെ കുഞ്ഞിച്ചാസില്‍ സി കെ സുല്‍ഫിക്കര്‍ അലിയുടെ വീട്ടു വളപ്പില്‍ കായ്ച്ചു നില്‍ക്കുന്ന പ്ലാവ്. ആറ് വര്‍ഷം മുമ്പ് നട്ട 'ചെമ്പരത്തി വരിക്ക' എന്ന പേരില്‍ അറിയപ്പെടുന്ന പ്ലാവില്‍ ഇന്ന് നിറയെ ചക്കകള്‍. പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഒന്നോ രണ്ടോ അല്ല 15 ല്‍പ്പരം ചക്കകള്‍.
വേരിന് മുകളില്‍ തൂങ്ങി നില്‍ക്കുന്ന ചക്കകള്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്. മലപ്പുറം ജില്ലയില്‍ വ്യാപകമായി കാണാറുള്ള ചെമ്പരത്തി വരിക്ക തൃക്കരിപ്പൂരില്‍ അപൂര്‍വമായാണ് ഉള്ളത്. സാധാരണ പഴുത്ത ചക്കയില്‍ നിന്നും നിറത്തിലും രുചിയിലും ഇതിനു വ്യത്യാസമുണ്ട്. പഴുത്താല്‍ ചുളകള്‍ നല്ല ഓറഞ്ചു നിറത്തിലാണ് ഉണ്ടാവുക. സാധാരണയില്‍ കവിഞ്ഞ മധുരവും ഇവയ്ക്കുണ്ടാവാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.

Keywords: House, Malappuram, Trikaripur, Kasaragod, Fruits.