പാര്‍ക്ക് ചെയ്ത മിനി ബസുകളില്‍ നിന്നും ഡീസല്‍ മോഷണം പോയി
Oct 25, 2016, 10:30 IST
നീലേശ്വരം: (www.kasargodvartha.com 25/10/2016) പാര്‍ക്ക് ചെയ്ത രണ്ട് മിനി ബസുകളില്‍ നിന്നും ഡീസല്‍ മോഷണം പോയതായി പരാതി. മാര്‍ക്കറ്റ് ജംഗ്ഷനിലെ ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന യശ്വിന്‍ ട്രാവല്‍സ് ബസുകളില്‍ നിന്നുമാണ് 200 ലിറ്റര്‍ ഡീസല്‍ മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് ഡീസല്‍ മോഷണം പോയതായി വ്യക്തമായത്.
ആറുമാസം മുമ്പ് ഇതേ ബസില്‍ നിന്നും വിലപിടിപ്പുള്ള സ്റ്റീരിയോയും പെന്‍ഡ്രൈവുകളും മോഷണം പോയിരുന്നു. സംഭവത്തില്‍ ബസുടമ രാജന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിവരുന്നു.

ആറുമാസം മുമ്പ് ഇതേ ബസില്‍ നിന്നും വിലപിടിപ്പുള്ള സ്റ്റീരിയോയും പെന്‍ഡ്രൈവുകളും മോഷണം പോയിരുന്നു. സംഭവത്തില്‍ ബസുടമ രാജന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, Kerala, Robbery, Bus, Police, complaint, Investigation, Diesel stolen from Buses.