ഡീസല്‍ വില തലപ്പാടിയില്‍ ലിറ്ററിന് 54 രൂപ 74 പൈസ; കാസര്‍കോട്ട് 59 രൂപ 71 പൈസ; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
Jul 22, 2017, 14:18 IST
കാസര്‍കോട്: (www.kasargodvartha.com 22/07/2017) ഡീസല്‍ വില അതിര്‍ത്തിയായ കര്‍ണാടകയിലെ തലപ്പാടിയില്‍ ലിറ്ററിന് 54 രൂപ 74 പൈസ. അതേസമയം കാസര്‍കോട്ട് 59 രൂപ 71 പൈസയാണ്. കേരളത്തിലേയും കര്‍ണാടകയിലേയും വിലയില്‍ അഞ്ചുരൂപയുടെ വ്യത്യാസമാണ് ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുന്നത്.
ഇത് ബസ് വ്യവസായത്തെ സാരമായി ബാധിക്കുകയാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ചെറിയ ട്രാന്‍സ്‌പോര്‍ട്ടിന്റെ പേരില്‍ ഇത്തരത്തില്‍ അമിതമായി വില കൂട്ടുന്ന പെട്രോളിയം കമ്പനികളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഈ വില നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ഫെഡറേഷന്‍ അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Karnataka, Bus, Petrol, News, Kerala State Private Bus Operators Federation, Petroleum company, Diesel price Rs 54.74 in Talappady and Rs 59.71 in Kasargod.