'ഡീസല്‍ വില നിയന്ത്രണം മാറ്റരുത്'
Apr 30, 2012, 16:43 IST
![]() |
വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയാസമ്മേളനം ജില്ലാ രക്ഷാധികാരി സമിതിയംഗം എം വി കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യുന്നു |
ജില്ലാ രക്ഷാധികാരി സമിതിയംഗം എം വി കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് രാഘവന്‍ വെളുത്തോളി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി ദാമോദരന്‍ സംഘടനാറിപ്പോര്‍ട്ടും ഏരിയാസെക്രട്ടറി വാസു മുതിയക്കാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ നാരായണന്‍ നായര്‍, ചന്ദ്രന്‍ െകാക്കാല്‍, പി കെ ഗോപാലന്‍, ഇ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ വി രാമകൃഷ്ണന്‍ സ്വാഗതവും പി വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ബോധവല്‍ക്കരണ സെമിനാറില്‍ 'ഭക്ഷ്യ സുരക്ഷ ബില്ല്' വിഷയത്തില്‍ കാസര്‍കോട് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം ടി അനൂപ്കുമാര്‍ ക്ലാസെടുത്തു. എസ്എസ്എല്‍സിയില്‍ ഉന്നത വിജയി ഷംനയ്ക്ക് ഉപഹാരം നല്‍കി. ഭാരവാഹികള്‍: രാഘവന്‍ വെളുത്തോളി (പ്രസിഡന്റ്), ടി മുഹമ്മദ്കുഞ്ഞി, പി വാസു (വൈസ് പ്രസിഡന്റ്), വാസു മുതിയക്കാല്‍ (സെക്രട്ടറി), പി വി കൃഷ്ണന്‍, ദിവാകരന്‍ ആറാട്ടുകടവ് (ജോയിന്റ് സെക്രട്ടറി), മുസ്തഫ ക്വാളിറ്റി (ട്രഷറര്‍).
Keywords: Kasaragod, Uduma, Diesel.