ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
Apr 24, 2016, 15:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.04.2016) ആശുപത്രിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചികിത്സാ രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടക്കാട് പാടിക്കീലിലെ ബഷീറിന്റെ ആണ്‍കുഞ്ഞാണ് കഴിഞ്ഞദിവസം മരിച്ചത്.
20 ന് ആണ് ബഷീറിന്റെ ഭാര്യയെ പ്രസവത്തിനായി കാഞ്ഞങ്ങാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷന്‍ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെയും അധികൃതരുടെയും കൈപ്പിഴവാണ് കുഞ്ഞ് മരിക്കാനിടയായതെന്നും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബഷീര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നവജാത ശിശു മരിച്ച ആശുപത്രിക്കെതിരെ രണ്ട് ദിവസം മുമ്പ് കാലാവധി കഴിഞ്ഞ ഗ്ലൂക്കോസ് ഡ്രിപ്പ് കുഞ്ഞിന് കുത്തിവെച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും ആശുപത്രി ബില്‍ അടയ്‌ക്കേണ്ടതില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പിന്നീട് കുട്ടിയുടെ രക്ഷിതാക്കളുമായി ആശുപത്രി അധികൃതര്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു.
ഇടയ്ക്കിടെ ഇത്തരം പിഴവുകള്‍ സംഭവിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Keywords: Hospital, Kanhangad, Kasaragod, Baby, Investigation, Basheer, Documents in custody.