പെന്‍ഷനായെത്തിയ വയോധികന് പഞ്ചായത്തില്‍ നിന്നും ലഭിച്ച മറുപടി കേട്ട് ഞെട്ടി; മരിച്ചതിനാല്‍ പെന്‍ഷനില്ലെന്ന് അധികൃതര്‍
Aug 21, 2018, 11:28 IST
പഞ്ചായത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഒമ്പത് പേര്‍ മരിച്ചതിനാല്‍ പെന്‍ഷന്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്നും 18ന് അന്വേഷണം നടത്തി മറുപടി അയക്കണമെന്നായിരുന്നു സാമ്പത്തിക വിഭാഗത്തിന്റെ ഇമെയില്‍ സന്ദേശം വന്നത്. ഒറ്റ ദിവസം കൊണ്ട് അന്വേഷണം നടത്തി മറുപടി നല്‍കാനായില്ല. മരിച്ച ഒമ്പത് പേരില്‍ അഞ്ച് പേരും പെന്‍ഷന്‍ വാങ്ങാന്‍ വന്നതോടെയാണ് സത്യാവസ്ഥ ബോധ്യമായത്. പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മരിച്ചാല്‍ ആധാര്‍ കാര്‍ഡും മരണ വിവരവും നല്‍കി മരണം രജിസ്റ്റര്‍ ചെയ്യണം. ഇതൊന്നും ചെയ്യാതെ മരിച്ചുവെന്ന കാരണം പറഞ്ഞ് പെന്‍ഷന്‍ മുടങ്ങിയതെന്ന ചോദ്യമാണ് പെന്‍ഷന്‍കാരുടേത്.
പെരുന്നാളിന് അടുപ്പിച്ച് ലഭിക്കുന്ന തുക കൊണ്ടു പെരുന്നാള്‍ ചെലവ് നടത്താമെന്നു കരുതി ചെല്ലുന്നവര്‍ക്ക് ഇത് ലഭിക്കാതായതോടെ തീര്‍ത്തും ദുരിതത്തിലായി. ബക്രീദും ഓണവും ഒന്നിച്ചു വന്നതോടെ ഇതിനെ ആശ്രയിച്ചവര്‍ ഇപ്പോള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ബാങ്ക് ഏജന്റുമാരാണ് പെന്‍ഷന്‍ തുക കൈമാറുന്നത്. വാഹനമുള്ളവരെ തടഞ്ഞ കൂട്ടത്തില്‍ വാഹനമില്ലാത്തവരുടെയും പെന്‍ഷന്‍ തടഞ്ഞിട്ടുണ്ട്. പഞ്ചായത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മാറിപ്പോയതാണോ, ബാങ്ക് ഏജന്റ് വിവരം നല്‍കുമ്പോള്‍ മാറിയതാണോ എന്നാണ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Badiyadukka, Died, Pension, Documents, Panchayath, Office, 'Died' in documents; Man did not get pension.