ക്ഷേമ പെന്‍ഷനുകള്‍ ലഭിച്ചില്ല; വികലാംഗരടക്കമുള്ളവര് ദുരിതത്തില്‍
Aug 23, 2012, 21:18 IST
കാസര്‍കോട്: ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വികലാംഗരടക്കമുള്ളവര്ക്ക് നല്‍കേണ്ട ക്ഷേമ പെന്‍ഷനുകള്‍ ഇതുവരെയും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. പഞ്ചായത്ത്- മുന്‍സിപ്പാലിറ്റി വഴിയാണ് പെന്ഷന് വിതരണം ചെയ്യേണ്ടത്.
ജില്ലാ കലക്ട്രേറ്റില്‍ നിന്നും ഇതിനുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. മാസങ്ങളുടെ കുടിശ്ശികയാണ് എല്ലാ പെന്ഷനുകള്ക്കുമുള്ളത്. നേരത്തെ 400 രൂപയുണ്ടായിരുന്ന വികലാംഗ പെന്ഷന് യു.ഡി.എഫ്. സര്‍കാര്‍ അധികാരത്തില്‍ വന്ന ശേഷം 525 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഓണത്തിനുമുമ്പ് തന്നെ പെന്ഷന് വിതരണം ചെയ്യണമെന്നാണ് വികലാംഗരുടെയും മറ്റും ആവശ്യം.
Keywords: Pension, UDF, Panchayath, Kasaragod, Handicape, Government, Onam