city-gold-ad-for-blogger

തൃക്കരിപ്പൂര്‍ സി.എച്ച്. സെന്റര്‍ ഡയാലിസീസ് കേന്ദ്രം രേഖ ചൊവ്വാഴ്ച കൈമാറും

തൃക്കരിപ്പൂര്‍ സി.എച്ച്. സെന്റര്‍ ഡയാലിസീസ് കേന്ദ്രം രേഖ ചൊവ്വാഴ്ച കൈമാറും
തൃക്കരിപ്പൂര്‍: പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. സെന്റര്‍ കോഴിക്കോട് മിംസ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ചികിത്സാ പദ്ധതികള്‍ക്കായി വള്‍വക്കാട്ട് വാങ്ങിയ സ്ഥലത്തിന്റെയും കെട്ടിട സമുച്ഛയത്തിന്റെയും രേഖ ചൊവ്വാഴ്ച ഒമ്പത് മണിക്ക് വള്‍വക്കാട്ട് നടക്കുന്ന ചടങ്ങില്‍ യുഎ.ഇ. എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സുധീര്‍കുമാര്‍ ഷെട്ടി സ്ഥലത്തിന്റെ ഉടമ ടി. എം.മുഹമ്മദ്കുഞ്ഞിയില്‍നിന്നും ഏറ്റുവാങ്ങി സെന്റര്‍ ചെയര്‍മാന്‍ എം.എ.സി.കുഞ്ഞബ്ദുല്ല ഹാജിക്ക് കൈമാറും. ഡയാലിസീസ് സെന്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യം ആറ് മാസത്തിനകം ഇവിടെ ആരംഭിക്കും. ആംബുലന്‍സ്, രക്ത ബേങ്ക്, അര്‍ബുദനിര്‍ണയ ക്ലിനിക്ക് അനുബന്ധമായി ഒരുക്കുന്നതിനാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. രണ്ടരകോടി ചെലവ് കണക്കാക്കുന്നു. ചുരുങ്ങിയ ചെലവില്‍ ഡയാലിസീസ് നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
കാന്‍സര്‍ പരിശോധിച്ച് കണ്ടെത്താനും സൗകര്യം ഒരുക്കും. രോഗികളെ എത്തിക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളോടുകൂടിയ ആംബുലന്‍സും ഉണ്ടാകും. വള്‍വക്കാട് നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിക്കും. സെന്റര്‍ ചെയര്‍മാന്‍ എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി പദ്ധതി വിശദീകരിക്കും. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, കെ.വെളുത്തമ്പു, പി. കോരന്‍ പ്രസംഗിക്കും.


Keywords: Dialysis, Trikaripur, Kasaragod, C.H-center

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia