കുന്നുംപാറ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ധര്‍ണ്ണ നടത്തി
Jul 19, 2012, 16:08 IST
മേല്‍പ്പറമ്പ്: കഴിഞ്ഞ 25 വര്‍ഷക്കാലത്തോളമായി ദേളി ജംഗ്ഷന്- കുന്നുപാറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ സെക്യുലര്‍ ഫോറം ധര്‍ണ്ണ നടത്തി. 150 ഓളം കുടുംബങ്ങള്‍ മാറി മാറി വന്ന പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ക്ക് നിവേദനങ്ങളും പരാതികളും ഒട്ടനവധി നല്‍കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ചെമ്മനാട് പഞ്ചായത്തധികൃതരുടെ അനാസ്ഥയും, അവഗണനയും അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് തന്നെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ്ണ നടത്തിയത്.
പ്രശ്നപരിഹാരത്തിന്നു വേണ്ട അടിയന്തിര നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരമടക്കമുള്ള തുടര്‍നടപടികള്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
റഹ്മാന് കു ന്നുപാറയുടെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണാ സമരം സാമൂഹ്യപ്രവര്‍ത്തകന്‍ നാരായണന് പേരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൈഫുദ്ദീന് കെ. മാക്കോട്, കെ.പി. മുനീര്‍ ഉപ്പള, ബദറുദ്ദീന്‍ കറന്തക്കാട്, സിദ്ധിഖ് എം.എം.കെ, അബ്ദുല്‍ നസീര്‍ കാടംങ്കോട്, അബ്ദു ദേളി, റഫീഖ് കൈനോത്ത്, അബ്ദു ചെമ്പരിക്ക, ഹാഷിം നടക്കാല്‍, മൂസ ചട്ടഞ്ചാല്‍, അബ്ദുല്‍ റഹിമാന്‍ കണ്ണംപള്ളി എന്നിവര്‍ സംസാരിച്ചു. ഷരീഫ് ബേനൂര്‍ സ്വാഗതവും അഷ്റഫ് മേല്‍പ്പറമ്പ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Melparamba, Road, Dharna, Deli, Kunnumpara.