കല്ലുമ്മക്കായ കര്‍ഷകര്‍ ജില്ലാ ഫിഷറീസ് ഓഫീസിലേക്ക് ധര്‍ണ നടത്തി
Apr 20, 2016, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2016) കേരള അക്വാഫാര്‍മേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കല്ലുമ്മക്കായ കര്‍ഷകര്‍ കാഞ്ഞങ്ങാട് മീനാപ്പീസിലെ ജില്ലാ ഫിഷറീസ് ഓഫീസിലേക്ക് ധര്‍ണ നടത്തി.
ബുധനാഴ്ച രാവിലെ നടന്ന ധര്‍ണ കേരള അക്വാഫാര്‍മേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ടി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.
കൃഷിനാശം സംഭവിച്ച കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കല്ലുമ്മക്കായ വിത്ത് സൗജന്യമായി വിതരണം ചെയ്യുക, ജലകൃഷിയില്‍ വൈവിധ്യവല്‍ക്കരണം നടപ്പിലാക്കുക, കല്ലുമ്മക്കായ സംസ്‌കരണം, സംഭരണം തുടങ്ങിയവയ്ക്ക് സംവിധാനം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ജില്ലാ സെക്രട്ടറി പി പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Keywords: Farmers-meet, Kanhangad, kasaragod, March, inauguration.