city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍­കോ­ട്ടെ പോ­ലീ­സ് ഇ­നി ആ­രേയും പീ­ഡി­പ്പി­ക്കി­ല്ലെ­ന്ന് MLA യ്ക്ക് DGP­ യു­ടെ ഉറപ്പ്

കാസര്‍­കോ­ട്ടെ പോ­ലീ­സ് ഇ­നി ആ­രേയും പീ­ഡി­പ്പി­ക്കി­ല്ലെ­ന്ന് MLA യ്ക്ക് DGP­ യു­ടെ ഉറപ്പ്
തി­രു­വ­ന­ന്ത­പുരം: കാസര്‍­കോ­ട്ടെ പോ­ലീ­സു­കര്‍ ഇ­നി­മു­തല്‍ ആ­രേയും പീ­ഡി­പ്പി­ക്കി­ല്ലെ­ന്ന് എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ­യ്­ക്ക് ഡി.ജി.പി. ഉ­റ­പ്പു­നല്‍കി. കാസര്‍­കോ­ട്ട് സു­ര­ക്ഷ­ ഏര്‍­പെടു­ത്തു­ന്ന­തി­ന്റെ കാ­ര്യം­പറ­ഞ്ഞ് പോ­ലീ­സ് അ­നാ­വ­ശ്യ­മാ­യി ബൈ­ക്കു­ക­കള്‍ ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത് യാ­ത്ര­ക്കാ­രെ പീ­ഡി­പ്പി­ക്കു­ന്ന­തി­നെ­കു­റി­ച്ച് എം.എല്‍.എ. ഡി­സം­ബര്‍ അ­ഞ്ചി­ന് ഉ­ത്ത­ര­മേഖ­ലാ ഡി.ജി.പിക്ക് ക­ത്ത­യ­ച്ചി­രുന്നു. അ­തി­നു­ള്ള മ­റു­പ­ടി­യി­ലാ­ണ് ഡി.ജി.പി. ഇ­നി പോ­ലീ­സി­ന്റെ ഭാ­ഗ­ത്തു­നി­ന്ന് പീഡ­ന­മു­ണ്ടാ­കി­ല്ലെ­ന്ന് ഉ­റ­പ്പു­നല്‍­കി­യത്.

ഇ­തു­സം­ബ­ന്ധി­ച്ച് പ­രി­ഹാ­രം ഉ­ണ്ടാ­ക്കാന്‍ എ.ഡി.ജി­പിക്ക് നിര്‍­ദേ­ശം നല്‍­കി­യ­താ­യും ഡി.ജി.പിയു­ടെ മ­റു­പ­ടി­യില്‍ അ­റി­യി­ച്ചി­ട്ടു­ണ്ട്.

ഡി.സം­ബര്‍ ആ­റി­ന് മു­ന്നോ­ടി­യാ­യി കാസര്‍­കോ­ട്ട് ബൈ­ക്ക് യാ­ത്ര­ക്ക് നി­യ­ന്ത്ര­ണം ഏര്‍­പെ­ടു­ത്തി­യി­രുന്നു. മു­ന്ന­റി­യി­പ്പില്ലാ­ത്ത നി­യ­ന്ത്ര­ണം­മൂ­ലം നി­രവ­ധി യാ­ത്ര­ക്കാര്‍ വ­ലഞ്ഞു. ആ­വ­ശ്യ­മാ­യ രേ­ഖ­കള്‍ കൈവ­ശം ഉ­ണ്ടാ­യിട്ടും പോ­ലീ­സ് ബൈ­ക്ക് യാ­ത്ര­ക്കാ­രെ ക­സ്­റ്റ­ഡി­യി­ലെ­ടു­ക്കു­കയും ബൈ­ക്ക് പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ കൊ­ണ്ടു­വെ­ക്കു­കയും ചെ­യ്തു.

പി­ന്നീ­ട് ദി­വ­സ­ങ്ങള്‍ ക­ഴി­ഞ്ഞാ­ണ് ബൈ­ക്ക് വിട്ടു­കൊ­ടു­ത്തത്. ബൈ­ക്കു­കള്‍ മു­ന്ന­റി­യി­പ്പി­ല്ലാ­തെ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത­തു­മൂ­ലം നി­ര­വ­ധി­യാ­ത്ര­ക്കാര്‍­ക്ക് യാ­ത്ര­യു­ടെ ഉ­ദ്ദേശ്യം നിര്‍­വ­ഹി­ക്കാന്‍ ക­ഴി­യാ­താ­വു­കയും കി­ലോ­മീ­റ്റ­റു­കള്‍ നട­ന്ന് വീ­ട്ടില്‍­തി­രി­ച്ചെ­ത്തേ­ണ്ടി വ­രി­കയും ചെ­യ്തു. പ­ല വി­ദ്യാര്‍­ത്ഥി­കള്‍ക്കും പഠ­നം മു­ട­ങ്ങു­ന്ന സ്ഥി­തിയും ഉ­ണ്ടായി. ബൈ­ക്ക് യാ­ത്ര­ക്കാര­ന്റെ കൈവ­ശം ആ­വ­ശ്യമാ­യ രേ­ഖ­കള്‍ ഇ­ല്ലെ­ങ്കില്‍ പി­ഴ ഈ­ടാ­ക്കി വി­ട്ട­യ­ക്കു­ന്ന­തി­ന് പക­രം ബൈ­ക്ക് ത­ന്നെ സ്റ്റേ­ഷ­നി­ലേ­ക്ക് കൊണ്ടു­പോ­വു­ക­യാ­ണ് പോ­ലീ­സ് ചെ­യ്­ത­ത്.

യാ­തൊ­രു മു­ന്ന­റി­യിപ്പും നല്‍­കാ­തെ ബൈ­ക്കു­കള്‍­ക്ക് നി­യ­ന്ത്ര­ണം ഏര്‍­പെ­ടു­ത്തി­യ­തു­മൂ­ലം ന­ഗ­ര­ത്തില്‍ സം­ഘര്‍­ഷാ­വ­സ്ഥ­യു­ടെ പ്ര­തീ­തി ഉ­ണ്ടാ­വു­കയും ചെ­യ്തു. പോ­ലീ­സി­ന്റെ സ്ഥാ­ന­ത്തും അ­സ്ഥാ­ന­ത്തു­മു­ള്ള സാ­ന്നി­ധ്യ­വും പ­ട്രോ­ളിംഗും ഗു­ണ­ത്തേ­ക്കാ­ളേ­റെ ആ­ളു­ക­ളില്‍ ഭ­യാ­ന­കമാ­യ അ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കു­കയും ചെ­യ്തു. ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് എം.എല്‍.എ. ഇത്ത­രം ഒ­രു അ­വ­സ്ഥ­യ്­ക്ക് അ­റു­തി­വ­രു­ത്ത­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടും പൗര­ന്റെ അ­വ­കാ­ശ­ങ്ങള്‍ നി­ഷേ­ധി­ക്കുന്ന പോ­ലീ­സി­ന്റെ ന­ട­പ­ടി­കള്‍ അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ടും ഡി.ജി.പി­ക്ക് ക­ത്ത­യ­ച്ച­ത്.

ആ ­ക­ത്തി­ന് ക­ഴി­ഞ്ഞ­ദിവ­സം ല­ഭി­ച്ച മ­റു­പ­ടി­യി­ലാ­ണ് ഇ­നി­മു­തല്‍ പോ­ലീ­സി­ന്റെ ഭാ­ഗ­ത്തു­നി­ന്ന് ആ­ളു­കള്‍­ക്ക് പീഡ­നം ഉ­ണ്ടാ­കു­ന്ന ത­ര­ത്തില്‍ യാ­തൊ­രു ന­ട­പ­ടി­യും ഉ­ണ്ടാ­കി­ല്ലെ­ന്ന് ഡി.ജി.പി. ഉ­റ­പ്പു­നല്‍­കി­യി­രി­ക്കു­ന്നത്.

Keywords:  DIG, MLA, N.A.Nellikunnu, Kasaragod, Police, Bike, Kerala, Letter, Malayalam News, Kerala Vartha, DGP's assurance on police assault in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia