city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കണ്ണാട് പിതൃതര്‍പ്പണത്തിനായി ആയിരങ്ങളെത്തി

ബേക്കല്‍: (www.kasargodvartha.com 14/08/2015) ഓര്‍മയുടെ എള്ളും പൂവും അരിയും നിവേദിക്കാന്‍ ആയിരങ്ങള്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഒഴുകിയെത്തി. മനസ്സില്‍ സകല ദൈവങ്ങളെയും ധ്യാനിച്ച് മണ്‍മറഞ്ഞ് പോയ മാതാ പിതാക്കളെയും കൂടപ്പിറപ്പുകളെയും ബന്ധുക്കളെയും ഓര്‍ത്ത് അവര്‍ തൃക്കണ്ണാട് ക്ഷേത്രത്തിന് അഭിമുഖമായി അലയടിക്കുന്ന കടലിന്റെ ഇരമ്പല്‍കേട്ട് കടല്‍ക്കരയില്‍ പിതൃ തര്‍പ്പണം നടത്തി. മനുഷ്യന്‍ ചെയ്യേണ്ട പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നാണ് പിതൃ യജ്ഞം. പിതൃക്കള്‍ക്ക് പുണ്യത്തിന്റെ ബലിപിണ്ഡവുമായാണ് കര്‍ക്കിടക വാവ് കടന്ന് വന്നത്. പരമ്പരകളെ സ്മരിക്കാനുള്ള അവസരമാണ് ബലിതര്‍പ്പണം.

വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും മംഗളൂരുവില്‍ നിന്നും നൂറുകണക്കിനാളുകള്‍ തൃക്കണ്ണാട് ക്ഷേത്രത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആറ് മണിമുതലാണ് ക്ഷേത്രത്തിലും കടല്‍ക്കരയിലും പിതൃതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങിയത്. അതിരാവിലെ തന്നെ ക്ഷേത്രവും പരിസരവും ജനനിബിഡമായിരുന്നു. വാഹനങ്ങളുടെ നീണ്ട നിരതന്നെ പുലര്‍ച്ചെ അനുഭവപ്പെട്ടു.

ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍, ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ്.ഐ. ആദംഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സുരക്ഷാസന്നാഹങ്ങള്‍ക്ക് നേതൃത്വം നല്‍കി. തളങ്കര തീരദേശ പോലീസിന്റെ കീഴിലുള്ള ലൈഫ് ഗാര്‍ഡുകള്‍ കടല്‍ക്കരയിലും ക്ഷേത്രക്കുള പരിസരത്തും നിലയുറപ്പിച്ചു.
തൃക്കണ്ണാട് പിതൃതര്‍പ്പണത്തിനായി ആയിരങ്ങളെത്തി


Keywords : Bekal, Trikkanad, Temple Fest, Kasaragod, Kerala, Devotees gather for Trikkannad Pithru Tharpanam. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia