വികസന സെമിനാര്‍ നടത്തി
Jun 8, 2012, 15:38 IST
കാസര്‍കോട്: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡണ്ട് മുംതാസ് സമീറ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാര്‍ നിയോഗിച്ച പ്രഭാകരന്‍ കമ്മീഷന്‍ മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിച്ചത് യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹര്‍ഷാദ് വോര്‍ക്കാടി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ ഫഞ്ചായത്ത് പ്രസിഡണ്ട്മാരായ ജെ.എസ്.സോമശേഖര്‍ എണ്‍മകജെ, ഫാതിമത് സുഹറ - മഞ്ചേശ്വരം, മണികണ്ഠ റൈ - പൈവളിഗെ, ചനിയ - പുത്തിഗെ, സുനിത വസന്ത - വോര്‍ക്കാടി, ശംഷാദ് ഷുക്കൂര്‍ - മീഞ്ച, എം.കെ.അലി വൈസ് പ്രസിഡണ്ട് മംഗല്‍പ്പാടി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മമതാ ദിവാകര്‍ എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.ബി.സുബ്ബയ്യ റൈ, ബി വി രാജന്‍, രാജീവ ചേരാല്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്തല ഉദ്യോഗസ്ഥന്മാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, കാര്‍ഷിക വ്യാവസായിക മേഖലകളിലെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ക്രീയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡി.ഷിന്‍സ് സ്വാഗതവും ജെ.ബി.ഡി.ഒ. കെ.അബ്ദുള്ള നന്ദിയും പറഞ്ഞു.
Keywords: Development seminar, Manjeshwaram, Kasaragod