city-gold-ad-for-blogger

വരുന്നൂ... ജില്ലക്ക് സ്വന്തമായി വികസന പദ്ധതി

കാസര്‍കോട്: (www.kasargodvartha.com 23.09.2017) പതിനഞ്ച് വര്‍ഷത്തേക്കുളള ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലാ പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ വിഷയ മേഖലകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അനുദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ഈ മാസം 28 നകം ഉപസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങളാരംഭിക്കും. ഈ മാസം 26 ന് ഇതു സംബന്ധിച്ച യോഗം ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേരും.

19 ഉപസമിതികളാണ് ഇതിനായി രൂപീകരിക്കുന്നത്. ഉപസമിതികളുടെ ചെയര്‍മാന്മാര്‍, ജില്ലാ ആസൂത്രണസമിതി അംഗങ്ങളും, കണ്‍വീനര്‍മാര്‍ ബന്ധപ്പെട്ട വിഷയത്തിന്റെ ജില്ലാ ഓഫീസറും വൈസ് ചെയര്‍മാന്‍ വിഷയമേഖലയിലെ ഒരു വിദഗ്ധനുമായിരിക്കും. പഞ്ചായത്ത് തലത്തില്‍ രൂപം നല്‍കുന്ന പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 30 നകം ജില്ലാതലത്തില്‍ പദ്ധതികളുടെ കരട് നിര്‍ദ്ദേശം രൂപീകരിക്കും. നവംബര്‍ 22 ന് മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ പദ്ധതിയുടെ സമഗ്ര രൂപം അവതരിപ്പിക്കും.

തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കാവുന്ന ചെറുകിട പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കേണ്ട വന്‍ വികസന പദ്ധതികളും ഉള്‍പ്പെടുന്നതായിരിക്കും ജില്ലാ പദ്ധതി. ജനുവരി അഞ്ചിന് ചേരുന്ന മന്ത്രിസഭായോഗം ജില്ലാ പദ്ധതിക്ക് അംഗീകാരം നല്‍കുന്നവിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2018-19 വാര്‍ഷിക പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ ജില്ലാ പദ്ധതിയെ അവലംബിച്ചാണ് തയ്യാറാക്കേണ്ടത്. വിവിധ വിഷയമേഖലകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, മേഖലയിലെ വിദഗ്ധര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തയ്യാറാക്കി നല്‍കും.

ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ഡിപിസി ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ഗവ. നോമിനിയായ ജില്ലാ ആസൂത്രണസമിതി അംഗം കെ ബാലകൃഷ്ണന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, ഹര്‍ഷാദ് വൊര്‍ക്കാടി, ഇ പത്മാവതി, പി സി സുബൈദ, മുംതാസ് സമീറ, എം നാരായണന്‍, ഷാനവാസ് പാദൂര്‍, പുഷ്പ അമേക്കള, പി വി പുഷ്പജ, എ എ ജലീല്‍, രാജു കട്ടക്കയം, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ ജില്ലകളിലും പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലയിലും ജില്ലാ പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നത്.

ലൈഫ് മിഷന്‍ പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ കെ വിനോദ്കുമാറും, മീസില്‍സ് -റൂബെല്ല വാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച് ഡോ. ചന്ദ്രമോഹനും കിണര്‍ വെളള റീചാര്‍ജിംഗ് സംബന്ധിച്ച് ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, എഞ്ചിനിയര്‍ അഷ്‌റഫ് എന്നിവരും വണ്‍മില്ല്യണ്‍ ഗോള്‍ സംബന്ധിച്ച് ജില്ലാ പഞ്ചയത്ത് പ്രസിഡണ്ടും വിശദീകരിച്ചു.

വരുന്നൂ... ജില്ലക്ക് സ്വന്തമായി വികസന പദ്ധതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Development project, Development project for Kasaragod District

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia