city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേവലോകത്തു കൊല്ലപ്പെട്ട ശ്രീമതി ഭട്ടിന്റെ വൃദ്ധമാതാവ് അനാഥയായി ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 14.04.2014) പ്രമാദമായ ദേവലോകം ഇരട്ടക്കൊലയില്‍ കൊല്ലപ്പെട്ട ശ്രീമതി ഭട്ടിന്റെ വൃദ്ധമാതാവ് അനാഥയായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍. ഒരാഴ്ച മുമ്പ് ചിലര്‍ തന്നെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വൃദ്ധ പറയുന്നു.

ദേവലോകത്തു കൊല്ലപ്പെട്ട ശ്രീമതി ഭട്ടിന്റെ വൃദ്ധമാതാവ് അനാഥയായി ആശുപത്രിയില്‍മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വൃദ്ധ തന്റെ പേര് ലക്ഷ്മീ ഭായ് (75) എന്നാണെന്നും ഭര്‍ത്താവിന്റെ പേര് ഈശ്വര എന്നാണെന്നും പറയുന്നു. മകളും മരുമകനും കൊല്ലപ്പെടുകയും മറ്റൊരു മകള്‍ മരണപ്പെടുകയും ചെയ്തതോടെ അനാഥയായ താന്‍ പുത്തൂര്‍ വിടല്‍യില്‍ കഴിയുകയായിരുന്നുവെന്നും വൃദ്ധ പറയുന്നു. തുളു, കന്നഡ ഭാഷകള്‍ സംസാരിക്കുന്ന ലക്ഷ്മി ഭായ് പരസ്പര വിരുദ്ധമായാണ് കാര്യങ്ങള്‍ പറയുന്നത്.

ശാരീരിക അവശത നേരിടുകയും ആസ്ത്മാ രോഗിയുമായ ഇവര്‍ ഞായറാഴ്ച ആശുപത്രിയിലെ ബാത്ത്‌റൂമില്‍ വീണ് തലപൊട്ടുകയും കൈ ഒടിയുകയും ചെയ്തു. പരാശ്രയമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത വൃദ്ധ ദയനീയ കാഴ്ചയാവുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Keywords: Kasaragod, General Hospital, Mother, Shreemathi Bhat, Murder, Develokam, Auto Rickshaw, Lakshmi Bhai, Kannada, Tulu, Languages, Asthma, Bathroom, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia