ദേവലോകം ഇരട്ടക്കൊല: പ്രതി ഇമാം ഹുസൈനാണെന്ന് അറിഞ്ഞത് വിസിറ്റിംഗ് കാര്‍ഡിലൂടെ
Apr 25, 2013, 22:36 IST
കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിലെ പ്രതി ഇമാം ഹുസൈനാണെന്ന് സൂചന ലഭിച്ചത് കൊല നടന്ന വീട്ടില്‍ നിന്നും ലഭിച്ച വിസിറ്റിംഗ് കാര്‍ഡിലൂടെയാണെന്ന് മൊഴി. കൊലക്കേസ് ആദ്യം അന്വേഷിച്ച അപ്പോഴത്തെ സി.ഐ. പി.എ. മജീദാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (രണ്ട്) വിചാരണക്കിടെ ഇങ്ങനെ മൊഴി നല്‍കിയത്.
കൊല നടന്ന വീട്ടിലെ മേശയുടെ ഒരു വലിപ്പ് തുറന്ന നിലയിലും മറ്റൊരു വലിപ്പ് പൂട്ടിയ നിലയിലും ഉണ്ടായിരുന്നു. അതില്‍ പൂട്ടിയ വലിപ്പ് തുറന്നു നോക്കിയപ്പോഴാണ് ഇമാം ഹുസൈന്റെ പൂര്‍ണ മേല്‍വിലാസം രേഖപ്പെടുത്തിയ വിസിറ്റിംഗ് കാര്‍ഡ് ലഭിച്ചതെന്നും മജീദ് മൊഴി നല്‍കി. കര്‍ണാടക സാഗര്‍ ജന്നത്ത്ഗല്ലി സ്വദേശിയാണ് ഇമാം ഹുസൈന്‍.
ഇമാം ഹുസൈന്‍ ഇടയ്ക്കിടെ തങ്ങുന്ന മംഗലാപുരത്തെ വസന്ത് വിഹാര്‍ ലോഡ്ജിലെത്തി അന്വേഷിച്ചപ്പോള്‍ കൊല നടന്നതിന്റെ തലേന്ന് വൈകുന്നേരം അയാള്‍ ലോഡ്ജില്‍ നിന്ന് ഇറങ്ങിയെന്നും അതിന് ശേഷം അവിടെ തിരച്ചെത്തിയിട്ടില്ല എന്നുമുള്ള വിവരമാണ് ലോഡ്ജ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും മജീദ് മൊഴിയില്‍ പറഞ്ഞു. ഇമാം ഹുസൈന്‍ ഉപേക്ഷിച്ച കറുത്ത ഷൂസില്‍ രക്തക്കറ കണ്ടിരുന്നതായും മജീദ് കോടതിയില്‍ മൊഴി നല്‍കി.
ദേവലോകം ഇരട്ടക്കൊലക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷ സംഘത്തലവനായിരുന്ന ഡി.വൈ.എസ്.പി. കെ.പി മോഹന്‍ദാസിനെയും കോടതി വിസ്തരിച്ചു. കൊലപാതകത്തിന് വഴിവെച്ചത് കുടുംബ വഴക്ക് അല്ലെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നതായും തുടര്‍ അന്വേഷണത്തിലാണ് പ്രതി ഇമാം ഹുസൈന്‍ ആണെന്ന് ഉറപ്പാക്കിയതെന്നും അദ്ദേഹം മൊഴി നല്‍കി.
പിന്നീട് പ്രതിയെ കണ്ടെത്താന്‍ പ്രത്യേക ക്രൈം റെക്കോര്‍ഡ് ഉണ്ടാക്കി കര്‍ണാടക പോലീസിലെ വിവിധ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും മോഹന്‍ദാസ മൊഴി നല്‍കി. 1993 ഒക്ടോബര്‍ പത്തിനാണ് പെര്‍ള ദേവലോകത്തെ കര്‍ഷക ദമ്പതികളായ ശ്രീകൃഷ്ണ ഭട്ടിനെയും ശ്രീമതിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Keywords: Murder-Case, Accuse, House, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കൊല നടന്ന വീട്ടിലെ മേശയുടെ ഒരു വലിപ്പ് തുറന്ന നിലയിലും മറ്റൊരു വലിപ്പ് പൂട്ടിയ നിലയിലും ഉണ്ടായിരുന്നു. അതില്‍ പൂട്ടിയ വലിപ്പ് തുറന്നു നോക്കിയപ്പോഴാണ് ഇമാം ഹുസൈന്റെ പൂര്‍ണ മേല്‍വിലാസം രേഖപ്പെടുത്തിയ വിസിറ്റിംഗ് കാര്‍ഡ് ലഭിച്ചതെന്നും മജീദ് മൊഴി നല്‍കി. കര്‍ണാടക സാഗര്‍ ജന്നത്ത്ഗല്ലി സ്വദേശിയാണ് ഇമാം ഹുസൈന്‍.
ഇമാം ഹുസൈന്‍ ഇടയ്ക്കിടെ തങ്ങുന്ന മംഗലാപുരത്തെ വസന്ത് വിഹാര്‍ ലോഡ്ജിലെത്തി അന്വേഷിച്ചപ്പോള്‍ കൊല നടന്നതിന്റെ തലേന്ന് വൈകുന്നേരം അയാള്‍ ലോഡ്ജില്‍ നിന്ന് ഇറങ്ങിയെന്നും അതിന് ശേഷം അവിടെ തിരച്ചെത്തിയിട്ടില്ല എന്നുമുള്ള വിവരമാണ് ലോഡ്ജ് അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും മജീദ് മൊഴിയില്‍ പറഞ്ഞു. ഇമാം ഹുസൈന്‍ ഉപേക്ഷിച്ച കറുത്ത ഷൂസില്‍ രക്തക്കറ കണ്ടിരുന്നതായും മജീദ് കോടതിയില്‍ മൊഴി നല്‍കി.
![]() |
Imam Hussain |