city-gold-ad-for-blogger

ദേവകി വധം ആക്ഷന്‍ കമ്മിറ്റി സത്യാഗ്രഹം നടത്തി

പനയാല്‍:  (www.kasargodvartha.com 12.01.2018) കാട്ടിയടുക്കത്ത് വീട്ടമ്മ ദേവകി വധം നടന്ന് ഒരു വര്‍ഷമായ സാഹചര്യത്തില്‍ കൊലപാതകിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പെരിയാട്ടടുക്കത്ത് സത്യാഗ്രഹം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേവകി വധത്തില്‍ ജില്ലയിലെ ബിജെപി രാഷ്ട്രീയ മുതലടുപ്പിന് വേണ്ടി ദുഷ്ടലാക്കത്തോടുള്ള ശ്രമങ്ങള്‍ അപലപനീയമെന്ന് കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.

ദേവകി വധം ആക്ഷന്‍ കമ്മിറ്റി സത്യാഗ്രഹം നടത്തി

സി പി എം ശക്തികേന്ദ്രമായ കാട്ടിയടുക്കത്ത് നടന്ന സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുവാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന കുപ്രചരണം ഇതിന്റെ ഭാഗമാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. കൊലപാതകത്തില്‍ പോലും രാഷ്ട്രീയമായി ഉപയോഗിക്കുന്നത് നികൃഷ്ടമാണ്. ബിജെപിയുടെ വിലകുറഞ്ഞ കുതന്ത്രങ്ങള്‍ തള്ളികളയന്നമെന്നും സതീഷ്ചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ്ക്കുഞ്ഞി അധ്യക്ഷനായി.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ പത്മാവതി, കെ മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, സിഐടിയു ജില്ലാ സെക്രട്ടറി പി മണിമോഹന്‍, ടി നാരായണന്‍, എം കുമാരന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, എ വി ശിവപ്രസാദ്, വി ഗീത എന്നിവര്‍ സംസാരിച്ചു. അജയന്‍ പനയാല്‍ സ്വാഗതവും ബി മോഹനന്‍ നന്ദിയും പറഞ്ഞു.

ദേവകിയുടെ മക്കള്‍, സഹോദരന്‍, പേരമക്കള്‍, ബന്ധുക്കളടക്കം നൂറുകണക്കിന് പേര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു. 2017 ജനുവരി 12നാണ് കാട്ടിയടുക്കത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയായ ദേവകി കൊല്ലപ്പെടുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ദാമോധരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സിഐ വി കെ വിശ്വംഭരന്‍ അന്വേഷണം നടത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയത്. എസ് പി രാജീവിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമനാണ് കേസ് അന്വേഷിക്കുന്നത്. എന്നിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് ആക്ഷന്‍ കമ്മിറ്റി സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

Keywords:  Kerala, kasaragod, Protest, Strike, Murder, news, CPM, Devaki murder: strike by Action committee 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia