ദേവകി വധം: പ്രതി വലയില്‍, സ്ത്രീക്കെതിരെ ഗൂഢാലോചന ചുമത്തിയേക്കും, മകനെ മാപ്പുസാക്ഷിയാക്കും
Feb 14, 2017, 13:02 IST
പെരിയാട്ടടുക്കം: (www.kasargodvartha.com 14/02/2017) മുനിക്കല്‍ കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വലയിലായതായി സൂചന. കൊല്ലപ്പെട്ട ദേവകിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത മുടിയിഴകളില്‍ രണ്ടെണ്ണം കാര്‍ കമ്പനി ഷോറൂമിലെ സൂപ്പര്‍വൈസറായ യുവാവിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ മുടിയിഴകളുടെ രാസ പരിശോധന റിപോര്‍ട്ട് കൈയ്യില്‍ കിട്ടിയതിന് ശേഷം മാത്രമേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. 2017 ജനുവരി 13നാണ് ദേവകിയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുടി കണ്ടെത്തുകയും തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ രാസ പരിശോധനയ്ക്കയക്കുകയുമായിരുന്നു. ഇതിലൂടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
ദേവകിയുടെ അടുത്ത ബന്ധുവായ സ്ത്രീയുമായി ഇയാള്‍ക്കുണ്ടായ അവിഹിക ബന്ധം ദേവകി കൈയ്യോടെ പിടികൂടിയിരുന്നു. സ്ത്രീയുടെ ഭര്‍ത്താവ് ശബരിമല ദര്‍ശനത്തിനായി മാലയിട്ട് വ്രതത്തിലായതിനാല്‍ മലക്ക് പോയി തിരിച്ച് വന്നാലുടന്‍ ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ദേവകി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുപുറത്തുവരാതിരിക്കാനാണ് പ്രതി ദേവകിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തില്‍ സ്ത്രീയ്‌ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താനും, ദേവകിയുടെ മകനെ മാപ്പ് സാക്ഷിയാക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായി വിദഗ്ധ നിയമോപദേശം തേടിയതായാണ് വിവരം. കൊലപാതകം നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് വരെ പ്രതിയായ യുവാവ് മോട്ടോര്‍ ബൈക്കില്‍ ദേവകിയുടെ വീടിന്റെ പരിസരത്ത് ചുറ്റിക്കറങ്ങിയിരുന്നതായി പോലീസ് വിവരം ലഭിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പേ സ്വിച്ച് ഓഫ് ചെയ്തത് പോലീസിന് കേസ് തെളിയിക്കുന്നതില്‍ ബുദ്ധിമുട്ടേണ്ടി വന്നു. പിടിയിലായ പ്രതിയുടെ സ്ഥാപനത്തില്‍ തന്നെയാണ് ദേവകിയുടെ ബന്ധുവായ സ്ത്രീയും ജോലി ചെയ്തുവരുന്നത്. അതുവഴിയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. ദേവകിയുടെ വീടിന് സമീപം താമസിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയാല്‍ രാത്രി വൈകിയെ തിരിച്ചെത്താറുള്ളൂ. ഈ സമയങ്ങളില്‍ ഇപ്പോള്‍ പിടിയിലായ യുവാവ് ഇവരുടെ വീട്ടിലേക്ക് പതിവായി എത്താറുണ്ടായിരുന്നു. ഇതിനെ ദേവകി ചോദ്യം ചെയ്യുകയും ഭര്‍ത്താവിനെ വിവരമറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ദേവകിയുടെ മകനെ തെറ്റിദ്ധരിപ്പിച്ച് കൊലപാതകം നടത്തിയത്. ദേവകിയില്‍ നിന്നും മകന്‍ ശ്രീധരന്‍ സ്വര്‍ണാഭരണം വാങ്ങി പണയം വെച്ചിരുന്നു. ഇത് തിരിച്ച് ചോദിക്കുമെന്നും മറ്റ് മക്കളോട് വിവരം പറയുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് മകനെയും ഇവര്‍ ഗൂഢാലോചനയില്‍ പങ്കാളിയാക്കിയത്. അതുകൊണ്ട് തന്നെയാണ് ഇയാളെ മാപ്പ് സാക്ഷിയാക്കാന്‍ ആലോചിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Related News:
ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല

ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം
ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു
ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Murder-case, Police, Accuse, Devaki murder case; accused held.