city-gold-ad-for-blogger

ദേവകി വധം; കുടുംബാംഗങ്ങള്‍ സമരത്തിലേക്ക്; ആക്ഷന്‍ കമ്മിറ്റിയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രതികളെ സംരക്ഷിക്കാനുള്ള നാടകമെന്ന് ബിജെപി

കാസര്‍കോട്: (www.kasargodvartha.com 23.02.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ കഴുത്ത് ഞെരിച്ച് പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ സമരത്തിലേക്ക്. സത്യാഗ്രഹം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് ദേവകിയുടെ കുടുംബം ആലോചിക്കുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തും ദേവകിയുടെ കുടുംബവും വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട്ട് വാര്‍ത്താ സമ്മേളനം നടത്തി.

ദേവകി കൊല ചെയ്യപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ട് ദേവകിയുടെ വീട്ടുകാര്‍ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. പ്രതികളെ പോലീസിന് നന്നായി അറിയാം. നാട്ടില്‍ ഇത്രയും നിഷ്ഠൂരമായ കൊല നടന്നിട്ടും പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രതികള്‍ നാട്ടില്‍ വിലസുകയാണ്. ദേവകിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത് പ്രതികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഈ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സറ്റേഷന്‍ മാര്‍ച്ച് ഒരു നാടകമാണ്.

ദേവകി വധം; കുടുംബാംഗങ്ങള്‍ സമരത്തിലേക്ക്; ആക്ഷന്‍ കമ്മിറ്റിയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രതികളെ സംരക്ഷിക്കാനുള്ള നാടകമെന്ന് ബിജെപി


ദേവകിയുടെ കുടുംബം ആദ്യം ഈ ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിച്ചിരുന്നുവെങ്കിലും ഇതിലെ പൊള്ളത്തരം മനസ്സിലാക്കിയതോടെ പിന്‍മാറുകയാണുണ്ടായതെന്നും കുടുംബം ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിക്കൊപ്പം സമര രംഗത്തുണ്ടാകുമെന്നും ശ്രീകാന്ത് വ്യക്തമാക്കി. നാട്ടിലുള്ള മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരെയെല്ലാം അകറ്റി നിര്‍ത്തി ഭരിക്കുന്ന പാര്‍ട്ടി ഏകപക്ഷീയമായാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ഈ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ നടത്തിയ പ്രസംഗത്തില്‍ അന്വേഷണത്തിലെ വീഴ്ചകള്‍ തുറന്ന് കാണിക്കാനോ പോലീസിനെ കുറ്റപ്പെടുത്തോനോ തയ്യാറായില്ല.

ഇതൊക്കെ കുറ്റവാളികളെ രക്ഷിക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും നടത്തിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി അടിയന്തിരമായി ഈ കേസില്‍ ഇടപെട്ട് ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്ത പക്ഷം ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ ശ്രീകാന്തിന് പുറമെ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ദേവകിയുടെ സഹോദരന്‍ കെ സി വിജയന്‍, മക്കളായ കെ രാമകൃഷ്ണന്‍, കെ ശ്രീധരന്‍, കെ നാരായണന്‍, സഹോദരീ പുത്രന്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BJP, Kasaragod, Murder, Police-station, Strike, Action committee, Adv.Srikanth, Investigation, DGP, Complaint, Accuse, Case, Devaki's death; BJP against action committee.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia