ദേവകിവധം: സിപിഎം നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി
Jan 23, 2017, 11:02 IST
പനയാല്‍: (www.kasargodvartha.com 23/01/2017) വീട്ടമ്മയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കി. ബംഗാട്, കരിയംതൊട്ടി ഭാഗത്തെ ജനങ്ങള്‍ ഒത്തുകുടിയാണ് ജനകീയ കമ്മിറ്റി രൂപീകരിച്ചത്.
പ്രതിയെ പിടികൂടാന്‍ ഇനിയും താമസമെടുത്താല്‍ അടുത്ത ഞായറാഴ്ച മുതല്‍ മുഴുവന്‍ ജനങ്ങളേയും പങ്കെടുപ്പിച്ച് വന്‍ ജനകീയ മുന്നേറ്റത്തിനു നേതൃത്വം നല്‍കുമെന്ന് സിപിഎം പനയാല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി അജയന്‍ പനയാല്‍ പറഞ്ഞു. യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ എത്രയും വേഗത്തില്‍ പിടികൂടാന്‍ കഴിയും വിധത്തില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടാന്‍ ജനകീയ കമ്മറ്റി ജില്ല പോലീസ് മേധാവിയെ സന്ദര്‍ശിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗവും, ജനകീയ കമ്മിറ്റി ചെയര്‍മാനുമായ ടി മുഹമ്മദ്കുഞ്ഞി പറഞ്ഞു. കാട്ടിയടുക്കം ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ കാട്ടിയടുക്കത്തിനെ കണ്‍വീനറായി തെരെഞ്ഞെടുത്തു.
Keywords: Kasaragod, CPM, House Wife, Accuse, Police, Panchayath, Protest, Panayal.