city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇമാം ഹുസൈനെ കാസര്‍കോട്ടെത്തിച്ചു; ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും

ഇമാം ഹുസൈനെ കാസര്‍കോട്ടെത്തിച്ചു; ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും
കാസര്‍കോട്: ദേവലോകം ഇരട്ടക്കൊലകേസില്‍ പിടിയിലായ പ്രതി ഇമാം ഹുസൈനെ കാസര്‍കോട്ടെത്തിച്ചു. ബംഗളൂരുവില്‍ വെള്ളിയാഴ്ച രാത്രി കേസെന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത ഇമാം ഹുസൈനെ ശനിയാഴ്ച രാത്രി പത്തര മണിയോടെയാണ് പാറക്കട്ടയിലെ പൊലീസ് ക്ലബ്ബിലെത്തിച്ചത്. തിരിച്ചറിയല്‍ പരേഡ് നടത്താനുള്ളതിനാല്‍ വെള്ളമുണ്ട് കൊണ്ട് മുഖം മറിച്ചാണ് പ്രതിയെ കൊണ്ടുവന്നത്. ഞായറാഴ്ച കോടതിയില്‍ ഹാജറാക്കും.
ഇമാം ഹുസൈനെ കാസര്‍കോട്ടെത്തിച്ചു; ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും


Updated: 10.46pm
ഇമാം ഹുസൈനെ കാസര്‍കോട്ടെത്തിച്ചു; ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും
ദേവലോകം ഇരട്ടക്കൊല:ഇമാം ഹുസൈനെ ഞായറഴ്ച കോടതിയില്‍ ഹാജരാക്കും
കാസര്‍കോട്: ദേവലോകം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലായ പ്രതി ഇമാം ഹുസൈനെ ഞായറാഴ്ച കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച രാത്രി ബംഗളുരു നിലമംഗലത്തുവെച്ചാണ് പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പ്രതിയെ കാസര്‍കോട്ടെത്തിക്കും.

പ്രമാദമായ കൊലക്കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക ക്രൈംബ്രാഞ്ച്  സംഘമാണ് ഇമാം ഹുസൈനെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെ പിടികൂടിയത്. ഡി.വൈ.എസ്.പി കെ. വി സന്തോഷ് കുമാര്‍ നയിച്ച സംഘത്തില്‍ സി.ഐ വി. അച്യുതന്‍, എസ്. ഐമാരായ സി. സുധാകരന്‍, കെ. കെ രാഘവന്‍, കോണ്‍സ്റ്റബിള്‍മാരായ കെ. വിനയകുമാര്‍, എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്. ഇവര്‍ ദിവസങ്ങളായി ബംഗുളുരുവില്‍ പ്രതി ഒളിച്ച്പാര്‍ത്ത നിലമംഗലത്തും പരിസരത്തും പ്രഛന്നവേഷത്തില്‍ നിലയുറപ്പിച്ചിരുന്നു.

അതിനിടെ ഇമാം ഹുസൈന്റെ അറസ്റ്റ് വാര്‍ത്ത പരന്നതോടെ പെര്‍ള ദേവലോകത്തെ കൊലചെയ്യപ്പെട്ട ശ്രീകൃഷ്ണ ഭട്ടിന്റെ വീട്ടിലേക്ക് വന്‍ ജനപ്രാഹമായിരുന്നു. മക്കളായ മുരളീകൃഷ്ണന്‍, നിരഞ്ജനന്‍ എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ സഹോദരന്‍ സുദര്‍ശനന്‍ തൃശൂര്‍ ജില്ലയിലെ ദേവീ ക്ഷേത്രത്തില്‍ ശാന്തിക്കാരനാണ്. സ്വന്തം വീട്ടിനുള്ളില്‍ ദാരുണമായ കൊല നടന്നപ്പോള്‍ സുദര്‍ശനന് ആറുവയസായിരുന്നു. നിരഞ്ജനന്‍ പെര്‍ള ടൗണില്‍ സ്വന്തം ടാക്‌സി ജീപ്പ് ഓടിക്കുന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia