സന്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് വിധേയയാക്കി
Aug 17, 2015, 14:07 IST
ബേഡകം: (www.kasargodvartha.com 17/08/2015) കാസര്‍കോട് ബി എഡ് സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്ന കൊളത്തൂര്‍ കരിയത്തെ നാരായണന്റെ മകള്‍ സന്യ (24)യുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിന് വിധേയയാക്കി. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ സന്യയെ സ്വന്തം വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് ബീവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ ബളാലിലെ അജിത്തിന്റെ ഭാര്യയാണ്. പത്ത് ദിവസം മുമ്പ് ബി എഡ് പരീക്ഷ കഴിഞ്ഞ ശേഷം ബളാലിലെ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയതായിരുന്നു സന്യ. മാതാവ് കുടുംബശ്രീ യോഗത്തിന് പോയ സമയത്തായിരുന്നു സംഭവം. യോഗം കഴിഞ്ഞ് തിരിച്ചുവന്ന മാതാവാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ച് വര്‍ഷം മുമ്പായിരുന്നു സന്യയുടെയും അജിത്തിന്റെയും വിവാഹം നടന്നത്. ഇവര്‍ക്ക് മക്കളില്ല. ഇതിന്റെ പേരില്‍ സന്യയ്ക്ക് മാനസിക വിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ യുവതിയുടെ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചില്ലെങ്കിലും പോലീസ് മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Bedakam, Kasaragod, Kerala, Hospital, Postmortem, Pariyaram Medical college hospital,
Advertisement: