city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവര്‍ത്തന പാതയില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് ദേശീയ വേദി 'ബൈത്തുസ്സുറൂര്‍' സമര്‍പ്പിച്ചു

മൊഗ്രാല്‍: (www.kasargodvartha.com 25.05.2017) തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി മൊഗ്രാല്‍ ദേശീയ വേദിയും യു എ ഇ കമ്മിറ്റിയും സംയുക്തമായി മൊഗ്രാല്‍ കടപ്പുറത്ത് നിര്‍മിച്ച 'ബൈത്തുസുറൂറിന്റെ' താക്കോല്‍ദാനം മൊഗ്രാല്‍ ദേശീയ വേദിയുടെ ജൈത്രയാത്രയില്‍ ഒരു നാഴികക്കല്ലായി മാറി. കഴിഞ്ഞ 26 വര്‍ഷമായി മൊഗ്രാലിന്റെ സാമൂഹിക - സാംസ്‌കാരിക - ജീവകാരുണ്യ മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായി മുന്നേറുന്ന ദേശീയ വേദി നാല് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയാണ് നിര്‍ധന കുടുംബത്തിലെ മത്സ്യത്തൊഴിലാളിക്ക് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സുന്ദരമായ കൊച്ചു വീട് പണി തീര്‍ത്ത് കൈമാറിയത്.

പ്രവര്‍ത്തന പാതയില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് ദേശീയ വേദി 'ബൈത്തുസ്സുറൂര്‍' സമര്‍പ്പിച്ചു

മൊഗ്രാലില്‍ ഇദംപ്രഥമമായി നടന്ന ഈ വേറിട്ട ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാട്ടില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി നിര്‍ലോഭമായ പിന്തുണയാണ് ലഭിച്ചത്. ദേശീയ വേദിയുടെ പ്രവര്‍ത്തന പാതയില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് കൊണ്ട് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പൈക്ക കാനക്കോട് ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ താക്കോല്‍ കൈമാറി. മൊഗ്രാല്‍ ദേശീയ വേദി പ്രസിഡന്റ് ടി കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കുമ്പള അഡീഷണല്‍ എസ് ഐ ബാബു തോമസ് മുഖ്യാതിഥിയായിരുന്നു. ഭൂരേഖ എ ജി സി ബഷീര്‍ കൈമാറി. കാസര്‍കോട് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി എ ഷാഫി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി സി ആസിഫ്, രവീന്ദ്രന്‍ പാടി, അഷ്‌റഫ് കര്‍ള, ടി എം ഷുഹൈബ്, സിദ്ദീഖലി മൊഗ്രാല്‍, മാഹിന്‍ മാസ്റ്റര്‍, സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ അഹ് മദ്, സത്താര്‍ ആരിക്കാടി, എം എ അബ്ദുര്‍ റഹ് മാന്‍, സിദ്ദീഖ് റഹ് മാന്‍, പി എ ആസിഫ്, കുത്തിരിപ്പ് മുഹമ്മദ്, ഹമീദ് കാവില്‍, നാസിര്‍ മൊഗ്രാല്‍, സി എച്ച് ഖാദര്‍, മുഹമ്മദലി കൊപ്പളം, ഹമീദ് ബദിയടുക്ക, മുഹമ്മദ് സലീം പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് സ്വാഗതവും, സെക്രട്ടറി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Mogral, House, Family, Inauguration, Kasaragod, Mogral Deshiya Vedi, Deshiya Vedi's Baithusuroor handed over.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia