ഭക്ഷണവും വെള്ളവും നല്‍കാതെ പട്ടിണിക്കിട്ടത്തിനെതുടര്ന്ന് വൃദ്ധ മരിച്ചു
Sep 18, 2012, 17:00 IST
സഹോദരന് രാഘവന് നായരുടെ കുറുക്കന്പാടിയിലെ വീട്ടില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. അവിവാഹിതയായ കാര്‍ത്ത്യായനി സഹോദരനൊപ്പമായിരുന്നു താമസം. നേരിയ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കാര്‍ത്ത്യായനി വീട്ടിനകത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതിനാല്‍ അത് ഒഴിവാക്കാനാണ് ഇവര്‍ക്ക് സഹോദരന് ഭക്ഷണവും വെള്ളവും നല്‍കാതിരുന്നത്.
കാര്‍ത്ത്യായനിയുടെ ദുരിതാവസ്ഥ നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് ഇക്കഴിഞ്ഞ മാര്ച് 17 ന് കാര്‍ത്ത്യായനിയെ സാമൂഹ്യപ്രവര്‍ത്തകരായ മോഹനന് മാങ്ങാട്, മധുസുതനന്‍, പി.കെ. അശോകന്, റഫീഖ് മണിയങ്ങാനം എന്നിവര്‍ ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സഹോദരന് രാഘവനും മറ്റുമെത്തി ബലം പ്രയോഗിച്ച് കാര്‍ത്ത്യായനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മുറിയില്‍ പൂട്ടി ഭക്ഷണവും വെള്ളവും കൊടുത്തില്ലെന്നും ഇതിനെത്തുടര്‍ന്നാണ് കാര്‍ത്ത്യായനി മരണപ്പെട്ടതെന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി സാമൂഹ്യപ്രവര്‍ത്തകന്‍ മോഹനന് മാങ്ങാട് പറഞ്ഞു.
കാര്ത്ത്യായനിമരിച്ചത് പട്ടിണിക്കിട്ടതുമൂലമാണെന്നും മറ്റ് അസുഖമൊന്നും ഇവര്‍ക്കുണ്ടായിരുന്നില്ലെന്നും ഇതേകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മോഹനന് മാങ്ങാട് മനുഷ്യാവകാശ കമ്മീഷനും ബേക്കല്‍ പോലീസിലും പരാതി നല്കി. കാര്‍ത്ത്യായനിയുടെ പേരില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന സ്വത്തുണ്ടെന്നും ഇത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് സഹോദരന് ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതിരുന്നതെന്നും മോഹനന് മാങ്ങാട് പരാതിപെട്ടു.
നിര്‍ജ്ജലീകരണം മൂലമാണ് കാര്‍ത്ത്യായനി മരിച്ചതെന്നും പരാതിയില്‍ പറയുന്നു. ആദിവാസി ഊരുകളിലാണ് സാധാരണയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് മരണംസംഭവിക്കാറുള്ളതെന്നും മോഹനന് മാങ്ങാട് പറയുന്നു.
Keywords: Kasaragod, Death, Brothers, General-Hospital, Drinking Water, Food, Mangad