കാസര്‍കോട്ട് 5 നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഡെങ്കിപ്പനി
Dec 12, 2012, 20:13 IST
ജനറല്‍ ആശുപത്രയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതരും നഗരസഭാ അധികൃതരും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനവും ശക്തമാക്കി. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നത് ജനങ്ങളെ ഭയാശങ്കയിലാക്കിയിട്ടുണ്ട്.
ചെറിയ പനി വന്നാല്‍ പോലും അതിനെ ഗൗരവമായി കണ്ട് ചികിത്സ നടത്തണമെന്ന ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പരിസര ശുചീകരണവും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതും പകര്‍ച വ്യാധികള്‍ തടയുന്നതിന് സഹായകമാണ്.
Keywords: Dengue Fever, Nurse, Students, Hospital, Treatment, General-Hospital, Kasaragod, Kerala, Dengue Fever reported in Kasargod