24 പേരടങ്ങുന്ന മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട്ട് രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഉറവിടവും കണ്ടെത്തി
Jul 27, 2019, 20:02 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2019) 24 പേരടങ്ങുന്ന മെഡിക്കല്‍ സംഘം കാസര്‍കോട് തളങ്കര തെരുവത്ത് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തി. ഡെങ്കിപ്പനിയുടെ ഉറവിടവും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഉറവിടം കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരുന്നുതളിയും ഫോഗിംഗും നടത്തി. പരിസര ശുചീകരണം നടത്തുന്നതിനും മറ്റുമുള്ള ബോധവത്കരണവും നടത്തി.
മാലിന്യങ്ങള്‍ ഒരുതരത്തിലും പൊതുസ്ഥലത്ത് വലിച്ചെറിയരുതെന്നും തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Health, Kasaragod, Fever, Report, Dengue fever confirmed for 2 in Kasargod.